കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ വേണം; അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പില്‍

കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ വേണം; അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പില്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ദ ക്യുവിനോട് പറഞ്ഞു. കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനുള്ള കഴിവും ആശയദൃഢതയുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനാല്‍ പുറത്ത് നിന്നുള്ള ആള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ വേണം; അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പില്‍
അവിശ്വാസ പ്രമേയത്തില്‍ തീരില്ല,ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുംവരെ സമരം: ഷാഫി പറമ്പില്‍ അഭിമുഖം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിലെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നത് വളരെ നല്ല കാര്യമാണ്. ഐഡിയോളജിയില്‍ വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തേണ്ട സമയമാണ്. ആശയപരമായി വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. മോദി-അമിത് ഷാ സഖ്യത്തെ ശക്തമായി എതിരിടുന്നുണ്ട്. അദാനി- അംബാനി എന്നിവരെ പോലെയുള്ള കോര്‍പ്പറേറ്റുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കുന്ന കാര്യം തുറന്ന് കാട്ടുന്നതില്‍ മടിയില്ലാതെ ആര്‍ജ്ജവം കാണിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെ കൊവിഡ് കാലത്തെ സാധാരണക്കാരന്റെ വിഷയം നേരത്തെ തന്നെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. അത് തങ്ങള്‍ക്കൊക്കെ പ്രചോദനമാണ്. തെരഞ്ഞെടുപ്പിലെ പരാജയം വ്യക്തിയുടെ പരാജയമായിരുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്ന ബിജെപിക്ക് അറിഞ്ഞോ അറിയാതെയോ നോര്‍ത്ത് ഇന്ത്യന്‍ ജനങ്ങളില്‍ നിന്നും കിട്ടുന്ന പിന്തുണയാണ് അതിന് കാരണം. ഈ സമയം വലിയ പോരാട്ടത്തിന്റെതാണ്. രാജ്യത്ത് അത്തരമൊരു പോരാട്ടം നടത്തി കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിവുള്ള രാഹുല്‍ ഗാന്ധി തന്നെ നേതൃപദവിലേക്ക് എത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും ഷാഫി പറമ്പില്‍ ദ ക്യുവിനോട് വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in