കൊച്ചി കൂട്ടബലാത്സംഗം: പീഡനവിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിങ്ങിനിടെ, നാടുവിട്ട പ്രതികളെ കണ്ടെത്താന്‍ യുപി പൊലീസിന്റെ സഹായം തേടി

കൊച്ചി കൂട്ടബലാത്സംഗം: പീഡനവിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിങ്ങിനിടെ, നാടുവിട്ട പ്രതികളെ കണ്ടെത്താന്‍ യുപി പൊലീസിന്റെ സഹായം തേടി

കൊച്ചിയില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം തേടി. കേസില്‍ യുപി സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹനീഫ് (28)സ ഫര്‍ഹാദ് ഖാന്‍ (29), ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മാര്‍ച്ച് മാസം മുതല്‍ നിരവധി തവണ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് പറഞ്ഞു. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കയത്. പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ള മുറിയിലായിരുന്നു താമസം.

സ്‌കൂള്‍ അധികൃതരുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Stories

The Cue
www.thecue.in