വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും; സമൂഹവ്യാപന ആശങ്കയില്‍ നിന്നും മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി

വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും; സമൂഹവ്യാപന ആശങ്കയില്‍ നിന്നും മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. സമൂഹ വ്യാപന ആശങ്കയില്‍ നിന്നും സംസ്ഥാനം മുക്തമായിട്ടില്ല. പൊന്നാനിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമാക്കി.

സമ്പര്‍ക്കം വഴി 13 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 34,കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍18, എറണാകുളം 12, കാസര്‍കോട് 10,ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6,തിരുവനന്തപുരം 4, കൊല്ലം, വയനാട് 3, കോട്ടയം 4, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകള്‍. 131 പേര്‍ രോഗമുക്തി നേടി.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മസ്‌ക് ധരിക്കാത്തതിന് ഇന്ന് 5,373 പേര്‍ക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസത്തിനായി ഡ്രീ കേരള പദ്ധതി നടപ്പാക്കും. അധ്യാപകരുള്‍പ്പെടെ ജോലിക്ക് പോകാത്തവര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in