'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല'; വിചിത്രവാദവുമായി കര്‍ണാടക ഹൈക്കോടതി

'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല'; വിചിത്രവാദവുമായി കര്‍ണാടക ഹൈക്കോടതി

ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കേസിലെ പ്രതിയുടെ മൂന്‍ജാമ്യം പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്‌ക്കെതിരെയായിരുന്നു ഓഫീസ് ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് പരാതി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയെന്ന യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സംഭവത്തിന് ശേഷം ഇങ്ങനെ ഉറങ്ങാന്‍ കഴിയില്ലെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞു.

'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല'; വിചിത്രവാദവുമായി കര്‍ണാടക ഹൈക്കോടതി
മഹേശന്‍ നിരപരാധി; ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

കുറ്റകൃത്യം നടന്ന രാത്രി യുവതി എന്തിനാണ് പ്രതിയുടെ ഓഫീസിലെത്തിയതെന്നും കോടതി ചോദിച്ചു. പ്രതി മദ്യപിക്കുന്നത് യുവതി എതിര്‍ത്തില്ലെന്നും ജാമ്യം നല്‍കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. നിബന്ധനകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in