'യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവ്'; കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്

'യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവ്'; കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്

യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് 19 വരാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യമെമ്പാടും നടത്തിയ യോഗയുടെ പ്രചരണം കൊവിഡ് 19നെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും ശ്രീപദ് നായിക് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'യോഗയുടെ പ്രചരണം കൊവിഡ് 19-നെ ചെറുക്കാന്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. യോഗ പരിശീലിക്കുന്നവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവായിരിക്കും', മന്ത്രി പിടിഐയോട് പറഞ്ഞു.

'യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവ്'; കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്
കോവിഡ്: യോഗ ശീലമാക്കണം; പ്രതിരോധശേഷി കൂടുമെന്ന് പ്രധാനമന്ത്രി

യോഗ പരിശീലിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു. അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. യോഗ ചെയ്യുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും മോദി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in