നിയമസഭയിലേക്ക് പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് സീറ്റ് സംവരണത്തിന് ലീഗ്, മുന്നില്‍ വലിയ വെല്ലുവിളി

നിയമസഭയിലേക്ക് പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് സീറ്റ് സംവരണത്തിന് ലീഗ്, മുന്നില്‍ വലിയ വെല്ലുവിളി

നിയമസഭ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് സംവരണം നല്‍കാന്‍ മുസ്ലിംലീഗ് തയ്യാറെടുക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. 25 ശതമാനം സീറ്റ് വേണമെന്ന് യൂത്ത് ലീഗ് മുസ്ലിംലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് തവണ മത്സരിച്ചവരെയും മോശം പ്രകടനം കാഴ്ചവച്ചവരെയും ഇത്തവണ പരിഗണിക്കേണ്ടെന്ന് ലീഗ് തീരുമാനിച്ചതായി ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിയമസഭയിലേക്ക് പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് സീറ്റ് സംവരണത്തിന് ലീഗ്, മുന്നില്‍ വലിയ വെല്ലുവിളി
മൂന്ന് തവണ മത്സരിച്ചവര്‍ നിയമസഭയിലേക്കും വേണ്ടെന്ന് ലീഗ്; കൂടുതല്‍ സീറ്റ് ആവശ്യപ്പെടും;കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

30 ശതമാനം സീറ്റ് യുവാക്കള്‍ക്ക് നല്‍കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയാണ് ഈ ആവശ്യം നേതൃത്വത്തിന് മുന്നില്‍ വെച്ചത്. നിലവിലെ 18 എംഎല്‍എമാരില്‍ യൂത്ത് ലീഗ് പ്രതിനിധികളില്ല. 50 ശതമാനം പുതുമുഖങ്ങള്‍ വേണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവാക്കളെയും മുതിര്‍ന്ന നേതാക്കളെയുമാണ് ഇതില്‍ പരിഗണിക്കേണ്ടത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നുമാണ് മുസ്ലിംലീഗ് വിലയിരുത്തിയിട്ടുള്ളത്. ആ സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കളെ മത്സരരംഗത്തിറക്കി മുഖം മിനുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍് യൂത്ത് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Related Stories

No stories found.
logo
The Cue
www.thecue.in