‘അവര്‍ നിന്നെ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും’;  ജാവേദ് അക്തര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രോശിച്ചെന്ന് കങ്കണ 

‘അവര്‍ നിന്നെ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും’; ജാവേദ് അക്തര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രോശിച്ചെന്ന് കങ്കണ 

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, ബോളിവുഡിലെ സ്വജനപക്ഷപാതം സജീവ ചര്‍ച്ചയാകുമ്പോള്‍ വീണ്ടും തുറന്നടിച്ച് നടി കങ്കണ റണാവത്ത്. നടന്‍ ഹൃത്വിക് റോഷനുമായുള്ള നിയമ പോരാട്ടങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായാണ് നടി എത്തിയിരിക്കുന്നത്. ഒരിക്കല്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ എങ്ങും രക്ഷയുണ്ടാകില്ലെന്നും പറഞ്ഞു. അവര്‍ നിന്നെ ജയിലിലാക്കും, നാശത്തിന്റെ വഴിയാകുമത്. ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഹൃത്വിക്കിനോട് മാപ്പുപറഞ്ഞില്ലെങ്കില്‍ ഞാനെന്തിന് ആത്മഹത്യ ചെയ്യണം ? അദ്ദേഹം എന്നോട് ആക്രോശിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വിറച്ചു.

‘അവര്‍ നിന്നെ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും’;  ജാവേദ് അക്തര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രോശിച്ചെന്ന് കങ്കണ 
സുശാന്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാനും കരണ്‍ ജോഹറും അടക്കമുള്ളവര്‍ക്കെതിരെ പരാതി, കങ്കണ സാക്ഷി

ഇങ്ങനെ ആരെങ്കിലും സുശാന്തിനെ വിളിച്ചിട്ടുണ്ടോ. ഇത്തരം ചിന്തകള്‍ സുശാന്തിന്റെ മനസ്സിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ടോ. എനിക്കറിയില്ല. പക്ഷേ ഒന്നറിയാം സുശാന്ത് അത്തരമൊരു സാഹചര്യത്തിലായിരുന്നു. യഥാര്‍ത്ഥ കഴിവിന് സ്വജനപക്ഷപാതത്തോടൊപ്പം അതിജീവിക്കാനാകില്ലെന്ന് സുശാന്ത് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ വാദം താനുമായി അടുത്തുനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് എന്റെ ചോദ്യങ്ങള്‍. സുശാന്തിന്റെ മരണത്തിന് കാരണക്കാരായത് ആരാണെന്ന് അറിയണമെന്നും നടി പറഞ്ഞു. സുശാന്തിന്റേതിന് സമാനമായി തനിക്കും ആദിത്യ ചോപ്രയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭീഷണിപ്പെടുത്തുകയും ഒപ്പം ജോലി ചെയ്യില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രി തനിക്കെതിരെ തിരിഞ്ഞപ്പോള്‍ കടുത്ത ഒറ്റപ്പെടലാണ് നേരിട്ടതെന്നും കങ്കണ വ്യക്തമാക്കുന്നു.

‘അവര്‍ നിന്നെ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും’;  ജാവേദ് അക്തര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രോശിച്ചെന്ന് കങ്കണ 
'അഞ്ച് സിനിമകള്‍ മുടക്കി, മാനസികരോഗിയാക്കി', സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ കങ്കണ

മറ്റൊരാള്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണുള്ളത്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പല്ലേ. അതെന്തിനാണ് ലോകത്തോട് വിളിച്ചുപറയുന്നത്. അവര്‍ക്കെതിരെ തിരിയാനും ഒറ്റപ്പെടുത്താനും വേണ്ടി അങ്ങനെ ചെയ്യുന്നതെന്തിനാണ്. അതിനാല്‍ പദവികളിലുള്ള ഇത്തരക്കാര്‍ ഇനിയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളില്‍ രക്തക്കറയുണ്ട്. അവര്‍ മറുപടി പറഞ്ഞേ പറ്റൂ. ഇത്തരക്കാരെ തുറന്നുകാട്ടാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുക്കമാണെന്നും കങ്കണ പറയുന്നു. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെ സ്വകാര്യ ജീവിതം തകര്‍ത്തെന്നും നടി വിശദീകരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരാള്‍ക്ക് എന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പിന്‍മാറി. അയാള്‍ ഓടി രക്ഷപ്പെട്ടെന്ന് അവര്‍ ഉറപ്പുവരുത്തി. എന്റെ കരിയര്‍ അനിശ്ചിതത്വത്തിലാണെന്ന് മനസ്സിലായപ്പോഴാണ് പ്രണയം ഒഴിവാക്കിപ്പോയത്. ആറ് കേസുകള്‍ നല്‍കി അവരെന്നെ ജയിലിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in