കാശ്മീരില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ യുഎപിഎ, ‘ദേശവിരുദ്ധ’ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം

കാശ്മീരില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ യുഎപിഎ, ‘ദേശവിരുദ്ധ’ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം

ജമ്മുകാശ്മീരില്‍ വനിതാ ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്രയ്‌ക്കെതിരെ യുഎപിഎ ചുമത്തി കേസ്. സമൂഹമാധ്യമങ്ങളിലൂടെ 'ദേശവിരുദ്ധ' പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായ സഹ്ര, ക്രമസമാധാനത്തെ തകര്‍ക്കുന്നതും പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതുമായ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങില്‍ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും, രാജ്യത്തിനെതിരെയുള്ളതും, നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതുമായ പോസ്റ്റുകളും സഹ്ര സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. യുവാക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും, പൊതുസമാധാനത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് സഹ്രയുടെ പോസ്റ്റുകളെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

കാശ്മീരില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ യുഎപിഎ, ‘ദേശവിരുദ്ധ’ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം
എറണാകുളത്ത് 24 വരെ പൂര്‍ണരീതിയില്‍ ലോക്ക് ഡൗണ്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

സഹ്രയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എഫ്‌ഐആറിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് സഹ്ര സ്‌ക്രോളിനോട് പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ വരുന്നത്. പെട്ടെന്ന് തന്നെ ശ്രീനഗറിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തണമെന്നാണ് ആവശ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എന്റെ കയ്യില്‍ കര്‍ഫ്യൂ പാസ് ഇല്ലെന്നും പെട്ടെന്ന് വരാന്‍ പറ്റില്ലെന്നും അവരെ അറിയിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരുമായി വിഷയം സംസാരിച്ചിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചുവെന്നും, ഞാന്‍ പോകേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് കാശ്മീര്‍ പ്രസ് ക്ലബില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. അവര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും എന്നെ അറിയിച്ചു. അതിന് ശേഷം തന്നെ പൊലീസ് വിളിച്ചിട്ടില്ലെന്നും, സമൂഹമാധ്യമങ്ങള്‍ വഴിയാണ് തനിക്കെതിരെ കേസെടുത്തകാര്യമുള്‍പ്പടെ അറിഞ്ഞതെന്നും സഹ്ര പറഞ്ഞു. ഒരു വനിതാമാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തുവെന്ന് ചില ട്വീറ്റുകള്‍ കണ്ടു, ആ മാധ്യമപ്രവര്‍ത്തക താനാണെന്ന് സുഹൃത്തുക്കള്‍ വഴിയാണ് അറിഞ്ഞതെന്നും മസ്രത് സഹ്ര പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in