എറണാകുളത്ത് 24 വരെ പൂര്‍ണരീതിയില്‍ ലോക്ക് ഡൗണ്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

എറണാകുളത്ത് 24 വരെ പൂര്‍ണരീതിയില്‍ ലോക്ക് ഡൗണ്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

എറണാകുളം ജില്ലയില്‍ ഏപ്രില്‍ 24 വരെ പൂര്‍ണമായ രീതിയില്‍ ലോക്ക് ഡൗണ്‍ തുടരുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓറഞ്ച് എ സോണില്‍ ഉള്‍പ്പെടുന്ന എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകളില്‍ 24നാണ് ആദ്യഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 24ന് ശേഷവും ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളായ കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക്ഡൗണ്‍ തുടരും. ഈ മേഖലകളില്‍ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള യാത്ര അനുവദിക്കില്ല.

എറണാകുളത്ത് 24 വരെ പൂര്‍ണരീതിയില്‍ ലോക്ക് ഡൗണ്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം; ഇളവുകള്‍ തിരുത്തി കേരളം

ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തൂവാലകളോ വീടുകളില്‍ നിര്‍മ്മിച്ച മാസ്‌കുകളോ ഡിസ്‌പോസബിള്‍ മാസ്‌കുകളോ ഉപയോഗിക്കാം. അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in