കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാദം, രജനികാന്തിന്റെ ജനതാ കര്‍ഫ്യൂ വീഡിയോ ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാദം, രജനികാന്തിന്റെ ജനതാ കര്‍ഫ്യൂ വീഡിയോ ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യുവിനെ പിന്തുണച്ചുള്ള നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കി. കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജവാദം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയത്. വൈറസ് ബാധ തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം സൂക്ഷിക്കണമെന്നായിരുന്നു വീഡിയോയില്‍ രജനീകാന്ത് പറഞ്ഞിരുന്നത്.

കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാദം, രജനികാന്തിന്റെ ജനതാ കര്‍ഫ്യൂ വീഡിയോ ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍
ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ

14 മണിക്കൂര്‍ വീട്ടില്‍ കഴിയുന്നത് വൈറസ് മൂന്നാംഘട്ടത്തിലേക്ക് പടരുന്നത് തടയാന്‍ കഴിയുമെന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യുവിനോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത കര്‍ഫ്യുവിനോട് ജനങ്ങള്‍ സഹകരിച്ചിരുന്നില്ല. അതുകൊണ്ടാണ് അവിടെ നിരവധി ജീവനുകളെക്കുന്നതെന്നും വീഡിയോയില്‍ രജനീകാന്ത് പറഞ്ഞിരുന്നു.

കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാദം, രജനികാന്തിന്റെ ജനതാ കര്‍ഫ്യൂ വീഡിയോ ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍
ക്വാറന്റീന്‍ ലംഘിച്ചു; ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു; 9 പേര്‍ക്കെതിരെ കേസ്

രജനീകാന്ത് വീഡിയോയില്‍ പറയുന്ന 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കുന്നത് വൈറസ് പടരുന്നത് തടയുമെന്ന വാദം വസ്തുതാപരമായി തെറ്റാണ്. തെറ്റായ വിവരം നല്‍കരുതെന്ന പോളിസിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വീട്ടില്‍ തന്നെയിരിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റ് നീക്കിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in