'കൊറോണയും ചികിത്സിക്കാം'; മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടി

മോഹനന്‍ വൈദ്യര്‍ 
മോഹനന്‍ വൈദ്യര്‍ 

കൊറോണയും ചികിത്സിച്ച് മാറ്റമെന്ന് ആവകാശപ്പെട്ട മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനാത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. തൃശ്ശൂര്‍ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ വെച്ച് മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹനന്‍ വൈദ്യര്‍ 
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നാണ് മോഹനന്‍ വൈദ്യരുടെ വാദം. ചികിത്സിക്കുന്നതിനായല്ല താനെത്തിയത്. ആയുര്‍വേദ ഡോക്ടര്‍മാരാണ് തന്നെ ക്ഷണിച്ച് വരുത്തിയത്.

മോഹനന്‍ വൈദ്യര്‍ 
‘നിര്‍ണായക വിവരങ്ങളില്ല’; ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി 

തൃശ്ശൂര്‍ ഡി.എംഒയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഉഴിച്ചില്‍ കേന്ദ്രത്തില്‍ പരിശോധനയും നടത്തി. നേരിട്ട് ചികിത്സ നടത്തിയിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in