രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; പൂര്‍ണമായും നിയന്ത്രണവിധേയമല്ലെന്ന് മുഖ്യമന്ത്രി

രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; പൂര്‍ണമായും നിയന്ത്രണവിധേയമല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ. തിരുവനന്തപുരത്ത് ഒരാള്‍ക്കും രോഗം പിടിപെട്ടതായി സംശയിക്കുന്നു. ഇയാളുടെ അന്തിമഫലം ലഭിച്ചിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; പൂര്‍ണമായും നിയന്ത്രണവിധേയമല്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് 19: വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പൊലീസ്; സ്റ്റേഷനിലെത്തുന്നവര്‍ക്കും ബോധവത്കരണം

ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തൃശൂര്‍ സ്വദേശി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ്. റാന്നി സ്വദേശികള്‍ വന്ന വിമാനത്തിലെ യാത്രക്കാരനാണ് ഇത്. ഖത്തറില്‍ നിന്നാണ് ഇയാളെത്തിയത്.

കൊവിഡ് 19ന്റെ പേരില്‍ വിദേശികളെ അപമാനിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗം പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാന്‍ കഴിയില്ല. 900 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ടെന്നും 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in