'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കണമെന്ന് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടണം. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതിനൊപ്പമാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്

ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എല്‍ ഗണേശ്,സംഘപരിവാര്‍ നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ഗ്രൂപ്പ് പോരില്‍ വി മുരളീധര പക്ഷത്തിന് ജയം ; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിന് പിന്നാലെ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണയായിരുന്നു. എന്നാല്‍ കൃഷ്ണദാസ് പക്ഷം കടുത്ത എതിര്‍പ്പുയര്‍ത്തുകയായിരുന്നു. എം ടി രമേശിന് വേണ്ടിയായിരുന്നു കൃഷ്ണദാസ് പക്ഷം വാദിച്ചത്. മാസങ്ങളോളം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ നേതൃത്വം പ്രതിസന്ധിയിലായിരുന്നു. ജില്ലാ, താലൂക്ക് ഭാരവാഹി സ്ഥാനങ്ങളില്‍ കൃഷ്ണദാസ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനായി കൃഷ്ണദാസ് പക്ഷം ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതും പരിഗണിക്കുമെന്നാണ് സൂചന.

'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

കൃഷ്ണദാസ് പക്ഷത്തിന്റെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചാവും പുനസംഘടനയെന്നാണ് കെ സുരേന്ദ്രന്‍ നല്‍കുന്ന സൂചന. സംസ്ഥാനതലത്തിലെ അഴിച്ചു പണിയില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുകയാണെങ്കില്‍ പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാകും. പ്രസിഡന്റ് സ്ഥാനത്തുള്ളവരുടെ ഗ്രൂപ്പിന് കൂടുതല്‍ പ്രാധാന്യം പുനസംഘടനയില്‍ നല്‍കുന്ന രീതി വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. മുതിര്‍ന്ന നേതാക്കളായ എം ടി രമേശിനും എ എന്‍ രാധാകൃഷ്ണനും ദേശീയ തലത്തില്‍ പദവി നല്‍കുമെന്നാണ് സൂചന. ബിജെപി ജനറല്‍ സെക്രട്ടറിമാരാണ് നിലവില്‍ ഇരുവരും.

'വിഭാഗീയത അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പില്‍ സീറ്റ് നേടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
'അലനും താഹയും ഇപ്പോള്‍ സിപിഎമ്മുകാരല്ല'; മാവോയിസ്റ്റുകളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

യുവാക്കളെ കൂടുതലായി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന രീതിയിലായിരിക്കും പുനഃസംഘടന. സെക്രട്ടറി, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കും. വി വി രാജേഷ് ജില്ലാ നേതൃത്വത്തിലേക്ക് മാറിയതിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവും ബിജെപി നേതൃത്വത്തിലേക്ക് എത്തും. എബിവിപി നേതാവ് പ്രിന്റു മഹാദേവിനെയാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എബിവിപി നേതാക്കളോട് യുവമോര്‍ച്ചയിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എബിവിപിയില്‍ നിന്ന് നേരിട്ട് യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും മാറുന്നതിന് ഇടയ്ക്ക് സംഘപരിവാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ഇളവ് നല്‍കിയിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in