മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 

മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രബജറ്റില്‍ നീക്കിവെച്ചത് 600 കോടി രൂപ.ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇക്കുറിയത്തെ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 60 കോടി രൂപ അധികം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 540 കോടിയായിരുന്നു.2018 ല്‍ ഇത് 420 കോടിയായിരുന്നു.നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ളത്. ഗാര്‍ഡുകള്‍,ഹൈടെക് വാഹനങ്ങള്‍, ജാമര്‍ സംവിധാനങ്ങള്‍,അത്യാധുനിക ആംബുലന്‍സ് അടക്കമാണ് എസ്പിജി സുരക്ഷ.

മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 
‘നാഗ്പൂരില്‍ നിന്നാണ് നാടിനെ ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ തിരുത്തണം’ ; തടങ്കലിലാക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് 

കഴിഞ്ഞ നവംബറില്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദം പിന്‍വലിച്ചിരുന്നു. സിആര്‍പിഎഫിന്റെ ഇസെഡ് പ്ലസ് സുരക്ഷയാണ് അവര്‍ക്ക് അനുവദിച്ചത്. പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്ക് വിവിഐപി സുരക്ഷ പ്രദാനം ചെയ്യുന്നതിനാണ് 1988 ല്‍ എസ്പിജി നിയമം അവതരിപ്പിക്കപ്പെട്ടത്.

മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 
‘ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം’; മാന്ദ്യം നേരിടാന്‍ ഒന്നുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് 

എന്നാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെതുടര്‍ന്ന് 1991 സെപ്റ്റംബറില്‍ അവതരിപ്പിച്ച ഭേദഗതിയിലൂടെയാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്ക് വിവിഐപി സുരക്ഷ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് 28 വര്‍ഷത്തിന് ശേഷമായിരുന്നു റദ്ദാക്കല്‍. അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ പ്രധാനന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെയും എച്ച്ഡി ദേവഗൗഡയുടെയും എസ്പിജി സുരക്ഷയും കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രധാനമന്ത്രിമാര്‍ക്ക് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in