‘മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി എക്കണോമിസ്റ്റ് 

‘മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി എക്കണോമിസ്റ്റ് 

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ദ എക്കണോമിസ്റ്റ് മാഗസിന്‍. മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് മാസിക വിമര്‍ശിക്കുന്നു. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്രമോദി ഭിന്നിപ്പുണ്ടാക്കുന്നു' എന്ന പേരിലാണ് എക്കണോമിസ്റ്റിന്റെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറി. പ്രധാനമന്ത്രി ഒരു ഹിന്ദുരാഷ്ട്രം പണിയുമോയെന്ന് ഭയപ്പെടുകയാണ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെന്നും ലേഖനം പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി എക്കണോമിസ്റ്റ് 
രാജ്യംവിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ സമിതി, നേതൃത്വം നല്‍കുന്നത് അമിത്ഷാ 

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് എക്കണോമിസ്റ്റ് മാസികയുടെ വിമര്‍ശനം. ജനാധിപത്യത്തെ എങ്ങനെയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് അപകടത്തിലാക്കുന്നതെന്നായിരുന്നു മാസികയുടെ കവര്‍ പേജ് ട്വീറ്റ് ചെയ്തുകൊണ്ട് എക്കണോമിസ്റ്റ് പറഞ്ഞത്.

രാമജന്മഭൂമി പ്രക്ഷോഭം മുതലുള്ള ബിജെപിയുടെ വളര്‍ച്ച വിശദീകരിക്കുന്ന ലേഖനത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുന്നുവെന്നും വിമര്‍ശിക്കുന്നുണ്ട്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കം 130 കോടി ജനങ്ങളെ കഷ്ടത്തിലാക്കും. രജിസ്റ്റര്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നതാണ്. പൗരത്വ ലിസ്റ്റ് തയ്യാറായാലും എതിര്‍പ്പുകള്‍ തുടരുമെന്നും ലേഖനം പറയുന്നു.

‘മോദിയും ബിജെപിയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ തകര്‍ക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി എക്കണോമിസ്റ്റ് 
പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്ത സംഭവം; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ് 

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സമ്പദ് വ്യവസ്ഥയില്‍ വലിയ തിരിച്ചടിയാണുണ്ടായത്. ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇപ്പോഴത്തെ നീക്കമെന്നും എക്കണോമിസ്റ്റ് കുറ്റപ്പെടുത്തുന്നു. ലേഖനത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി, നിരവധിപേര്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 2010ലും 2020ലും ഇന്ത്യയെ കുറിച്ച് എക്കണോമിസ്റ്റില്‍ വന്ന കവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

ലേഖനത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എക്കണോമിസ്റ്റിന്റെ എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നാണ് ബിജെപി നേതാവ് വിജയ് ചൗത്തായ്‌വാലെ പ്രതികരിച്ചത്.

Related Stories

The Cue
www.thecue.in