സിഒടി നസീര്‍ വധശ്രമം: ഒടുവില്‍ ഷംസീറിന്റെ ‘ഗൂഢാലോചന’ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

സിഒടി നസീര്‍ വധശ്രമം: ഒടുവില്‍ ഷംസീറിന്റെ ‘ഗൂഢാലോചന’ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

സിഒടി നസീര്‍ വധശ്രമത്തിന്റെ ഗൂഢാലോചന നടന്നതായി കണ്ടെത്തിയ സിപിഐഎം എംഎല്‍എ എ എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരന്‍ എ എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് തലശ്ശേരി എംഎല്‍എ ഉപയോഗിച്ചിരുന്നത്. ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറിലാണെന്ന് വ്യക്തമായിട്ടും പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കാതിരുന്നത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വാഹനം കണ്ടുകിട്ടിയില്ലെന്ന് പൊലീസ് സിഒടി നസീറിനോട് പറഞ്ഞതിന് പിന്നാലെ വിവാദകാറില്‍ ഷംസീര്‍ പാര്‍ട്ടി യോഗത്തിന് എത്തിയതും വാര്‍ത്തയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മൊഴിയെടുക്കലിന് ഹാജരാകാന്‍ ഷംസീറിന് പൊലീസ് നോട്ടീസ് നല്‍കും.

തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തിലെ അഴിമതി ചോദ്യം ചെയ്തതാണ് ഷംസീറിന് തന്നോട് പകയുണ്ടാകാന്‍ കാരണമെന്ന് നസീര്‍ ആരോപിക്കുന്നു. കേസില്‍ ഇതുവരെ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
സിഒടി നസീര്‍ വധശ്രമം: ഒടുവില്‍ ഷംസീറിന്റെ ‘ഗൂഢാലോചന’ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
‘വിഡ്ഡികളാണോ നമ്മളെല്ലാം?’;തന്നെ കൊല്ലാന്‍ നോക്കിയ ഷംസീര്‍ പൊലീസ് തെരയുന്ന കാറില്‍ സഞ്ചരിക്കുന്നത് ഏറ്റവും വലിയ തെളിവെന്ന് സിഒടി നസീര്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ നസീര്‍ മത്സരിച്ചിരുന്നു. മെയ് 18ന് തലശ്ശേരി കായ്യത്ത് റോഡിലെ ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് വെച്ച് നസീറിനെ ഒരു സംഘം ആക്രമിച്ചു. നസീറിന്റെ തലയ്ക്കും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ എ എന്‍ ഷംസീറാണെന്ന് നസീര്‍ മൊഴി നല്‍കിയെങ്കിലും എംഎല്‍എ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഷംസീറിന്റെ സഹോദരന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ സിഡി 6887 നമ്പര്‍ ഇന്നോവ കാറിലാണ് ഗൂഢാലോചന നടന്നതെന്നും ഷംസീറിന്റെ അനുയായിയായ എന്‍ കെ രാഗേഷാണ് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും മുഖ്യപ്രതി പൊട്ടി സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. 6887 ഇന്നോവ കാറിനുള്ളിലിരുന്ന് കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് വെച്ചും കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനടുത്തും ഗൂഢാലോചന നടത്തിയെന്നും സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ വാഹനം പൊലീസ് കണ്ടെത്തിയിരുന്നില്ല. ഇതിനിടയില്‍ ജൂലൈ 20നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് എംഎല്‍എ വിവാദകാറില്‍ എത്തിയത്.

സിഒടി നസീര്‍ വധശ്രമം: ഒടുവില്‍ ഷംസീറിന്റെ ‘ഗൂഢാലോചന’ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

Related Stories

No stories found.
logo
The Cue
www.thecue.in