Videos

'ആഗ്രഹിച്ചത് കൊച്ചിയുടെ എഴുത്തുകാരനാകാന്‍'; ജമാല്‍ കൊച്ചങ്ങാടി അഭിമുഖം

ശ്രീജിത്ത് എം.കെ.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ എഴുതാനാണ് താന്‍ ആഗ്രഹിച്ചതെന്ന് മുന്‍ പത്രാധിപരും നോവലിസ്റ്റും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജമാല്‍ കൊച്ചങ്ങാടി. എസ്.കെ.പൊറ്റെക്കാടിന് കോഴിക്കോട് എങ്ങനെയാണോ അതുപോലെ കൊച്ചിയെ എഴുതാനാണ് ശ്രമിക്കുന്നത്. സിനഗോഗ് ലെയിന്‍ എന്ന തന്റെ പുതിയ നോവലിന് പിന്നില്‍ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണമുണ്ട്. കൊച്ചിയിലെ ജൂതന്‍മാരുടെ ജീവിത പശ്ചാത്തലത്തിലാണ് നോവല്‍. ജൂത പശ്ചാത്തലത്തില്‍ എഴുതിയ തീത്തുരുത്തിലെ സാറ എന്ന നോവലെറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ കൊച്ചിയിലെ ഒരു ജൂത-ക്രിസ്ത്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. എഡിറ്ററെന്ന നിലയില്‍ 26 വാര്‍ഷിക പതിപ്പുകള്‍ ചെയ്തിട്ടുണ്ട്. അത് ചിലപ്പോള്‍ റെക്കോഡായിരിക്കും. നോവലില്‍ വായനക്കാരനും ഒരു ഇടം കൊടുക്കാറുണ്ട്. ജമാല്‍ കൊച്ചങ്ങാടിയുമായുള്ള അഭിമുഖം.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT