Videos

തടവുകാര്‍ക്ക് എന്തുകൊണ്ടാണ് ഏറ്റവും മികച്ച ഭക്ഷണം കൊടുക്കുന്നത്? വിശദീകരിച്ച് മുന്‍ ജയില്‍ ഡിഐജി സന്തോഷ് സുകുമാരന്‍ | Watch Interview

തടവുകാര്‍ക്ക് ജയിലുകളില്‍ ഏറ്റവും മികച്ച ഭക്ഷണം കൊടുക്കുന്നത് എന്തുകൊണ്ടാണ്? സാധാരണ മലയാളികള്‍ പലപ്പോഴും ഉന്നയിക്കാറുള്ള ഒരു ചോദ്യമാണ് ഇത്. കുറ്റവാളികളെ നല്ല ഭക്ഷണവും സുഖസൗകര്യങ്ങളും നല്‍കി പോറ്റുന്ന സ്ഥലമാണോ ജയിലുകള്‍ എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ജയിലിലെ ഭക്ഷണ മെനു ചൂണ്ടിക്കാട്ടി കൊടുംകുറ്റവാളികളെ ഭരണകൂടങ്ങള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വാദങ്ങള്‍ ഉയരാറുമുണ്ട്. എന്നാല്‍ ജയിലുകളില്‍ കുറ്റവാളികള്‍ക്ക് പരിമിതമെങ്കിലും ചില സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കാരണമുണ്ട്. ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള ജയിലുകളില്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുകയും ജയില്‍ ഡിഐജിയായി വിരമിക്കുകയും ചെയ്ത സന്തോഷ് സുകുമാരന്‍.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT