Videos

കൃത്യതയോടെ എറിഞ്ഞ് ബിന്ദു ടീച്ചര്‍, സ്‌ട്രെയിറ്റ് ഡ്രൈവുമായി നല്ലപാതി ; ലോക്ക്ഡൗണില്‍ കളിയിലെ കാര്യവുമായി ദമ്പതിമാര്‍ 

THE CUE

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മുതിര്‍ന്ന ദമ്പതിമാരുടെ ക്രിക്കറ്റ് കളി. പാലക്കാട് പട്ടാമ്പി സ്വദേശികളായ രാമന്‍ നമ്പൂതിരിയും ബിന്ദു ഒഴുകിലും ലോക്ക് ഡൗണില്‍ വീട്ടുപറമ്പില്‍ ക്രിക്കറ്റ് കളിയ്ക്കുന്നതിന്റെ വീഡിയോ ഇളയമകന്‍ നവനീത് കൃഷ്ണനാണ് ചിത്രീകരിച്ചത്. 58 കാരനായ രാമന്‍ നമ്പൂതിരി റിട്ടയേര്‍ഡ് സൈനികനാണ്. 51 കാരിയാണ് അധ്യാപികയായ ബിന്ദു ഒഴുകില്‍. ഭര്‍ത്താവും മക്കളും കൂടി ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടപ്പോള്‍ ഒപ്പം കൂടിയതാണ് ബിന്ദു ടീച്ചര്‍. എന്നാല്‍ ഭാര്യ ഇത്ര നന്നായി കളിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് രാമന്‍ നമ്പൂതിരി ദ ക്യുവിനോട് പറഞ്ഞു. പണ്ട് കളിക്കുമായിരുന്നുവെന്നും ഏറെ നാളിന് ശേഷമാണ് ബോളും ബാറ്റും എടുക്കുന്നതെന്ന് ബിന്ദു ടീച്ചറും പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണില്‍ തങ്ങള്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത് ആളുകള്‍ക്ക് പ്രോത്സാഹനമാകുന്നതില്‍ സന്തോഷമാണെന്ന് ഇരുവരും വ്യക്തമാക്കുന്നു. മൂത്തമകന്‍ രാമാനുജനും ഇവര്‍ക്കൊപ്പം കളിക്കാനുണ്ടായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT