To The Point

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, പക്ഷേ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല'; അമ്മ പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടോ?

sreejith mk, അനഘ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് നാല് ദിവസത്തിന് ശേഷമാണ് താരസംഘടനയായ അമ്മ പ്രതികരിച്ചത്. റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മറ്റു തിരക്കുകളായതിനാലാണ് പ്രതികരണം വൈകിയതെന്നുമൊക്കെയാണ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പോര്‍ട്ടിനെ അമ്മ സ്വാഗതം ചെയ്യുകയാണെന്നും അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സിദ്ദീഖ് പറയുന്നുണ്ടെങ്കിലും ഹേമ കമ്മിറ്റി നടത്തിയ കണ്ടെത്തലുകള്‍ പാടെ നിരാകരിക്കുകയാണ് സംഘടന. പവര്‍ ഗ്രൂപ്പ്, മാഫിയ തുടങ്ങിയവ ഇല്ലെന്നും കാസ്റ്റിംഗ് കൗച്ച് നടന്നതായി അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ച് സ്വകാര്യത പുറത്തു വരുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. അതിനെ പൂര്‍ണ്ണമായും മുതലെടുത്തുകൊണ്ടുള്ള പ്രതികരണമാണ് താരസംഘടന നടത്തിയത്. പ്രതികരിക്കേണ്ടത് നിര്‍ബന്ധമായതുകൊണ്ടു മാത്രം എവിടെയും തൊടാതെ നടത്തിയ പ്രതികരണമായിരുന്നു അമ്മയുടേത്. താര സംഘടന ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT