To The Point

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോര്‍ട്ട് ആരെയാണ് സംരക്ഷിക്കുന്നത്?

ശ്രീജിത്ത് എം.കെ., അഫ്സൽ റഹ്മാൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തലേദിവസം വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടില്‍ യുഡിഎഫ് പരാതി നല്‍കിയിരുന്നു. പിന്നീട് ആരോപണവിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇടതുപക്ഷ വാട്‌സാപ്പ് ഗ്രൂപ്പിനെയും ഫെയിസ്ബുക്ക് പേജിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നുണ്ടെങ്കിലും സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ ഫെയിസ്ബുക്കിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശക്തമായ സൈബര്‍ അന്വേഷണ സംവിധാനങ്ങള്‍ കൈവശമുള്ള പോലീസിന് എന്തുകൊണ്ടാണ് ഒരു സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആരെയാണ് സംരക്ഷിക്കുന്നത്?

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT