To The Point

കൊടി പിടിച്ച് വിജയ്; തമിഴകത്തേക്ക് സിനിമാ രാഷ്ട്രീയം തിരികെയെത്തുന്നു

ശ്രീജിത്ത് എം.കെ., അഫ്സൽ റഹ്മാൻ

തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക അവതരിപ്പിച്ചു കഴിഞ്ഞു. 2026 നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് തമിഴക വെട്രി കഴകം എന്ന സ്വന്തം പാര്‍ട്ടിയെ അദ്ദേഹം അവതരിപ്പിക്കുന്നത്. സിനിമയുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇറങ്ങുമെന്ന് നേരത്തേ വിജയ് പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മുഖം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനായിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്. ഉദയനിധിയും രാഷ്ട്രീയ ഭാവിക്കായി 2023ല്‍ തന്റെ സിനിമാ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ശക്തമായ നേതൃനിരയില്ലാത്ത ബിജെപിയെ നയിക്കാന്‍ ഖുശ്ബൂ കൂടി എത്തുകയാണെങ്കില്‍ തമിഴ്‌നാട്ടിലേക്ക് സിനിമാ രാഷ്ട്രീയം വീണ്ടും മടങ്ങിയെത്തും. പക്ഷേ, മുന്‍കാലങ്ങളിലേതു പോലെയായിരിക്കില്ല അതിന്റെ സ്വഭാവം. ദളപതിയുടെ സിനിമാ രാഷ്ട്രീയം സൂപ്പര്‍ ഹിറ്റാകുമോ, അതോ ഫ്‌ളോപ്പാകുമോ?

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT