To The Point

ഹിന്‍ഡന്‍ബര്‍ഗില്‍ സെബി കുടുങ്ങുമ്പോള്‍

ശ്രീജിത്ത് എം.കെ., അഫ്സൽ റഹ്മാൻ

അദാനി ഗ്രൂപ്പിനെതിരെ മുന്‍പ് വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനവുമായ ഹിന്‍ഡന്‍ബര്‍ഗ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും എതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. അദാനിയുടെ കടലാസ് കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെബി ചെയര്‍പേഴ്‌സണ്‍ രാജി വെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. രാജ്യത്തെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ തലപ്പത്ത് ഇരിക്കുന്നയാള്‍ ആരോപണ വിധേയരായ അദാനിയുടെ കടലാസ് കമ്പനികളില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ എത്രമാത്രം ഗുരുതരമാണ്? ടു ദി പോയിന്റ് ചര്‍ച്ച ചെയ്യുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT