To The Point

ഫിനിഷിംഗ് പോയിന്‍റില്ലാത്ത ചാനല്‍ പോരാട്ടങ്ങള്‍

ശ്രീജിത്ത് എം.കെ., അഫ്സൽ റഹ്മാൻ

വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള റേറ്റിംഗ് പോരാട്ടം ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള ശത്രുതയിലേക്ക് വരെ വഴിമാറിക്കൊണ്ടിരിക്കുന്നു. ബാര്‍ക് റേറ്റിംഗിനായുള്ള മത്സരം നമ്മുടെ ദൃശ്യമാധ്യമരംഗത്തെ മറ്റൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ചാനലുകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി ഏറെ യത്‌നിച്ചെങ്കിലും പരാജയപ്പെട്ടുവെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ചീഫ് എഡിറ്ററുമായ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പോലും പറഞ്ഞത്. ശത്രുത അവസാനിപ്പിക്കാന്‍ അദ്ദേഹത്തെപ്പോലെ ഒരാളുടെ ഉദ്യമങ്ങള്‍ക്കും സാധിച്ചില്ല. പരസ്യ വരുമാനത്തിനായി ആശ്രയിക്കുന്ന ബാര്‍ക് റേറ്റിംഗില്‍ മുന്നിലെത്തുന്നതിനായാണ് ഈ പോരാട്ടം. ഇതിനിടയില്‍ ദുരന്തമുഖത്തെ റിപ്പോര്‍ട്ടിംഗ് പോലും മത്സരാധിഷ്ഠിതമായി മാറുന്നു. റേറ്റിംഗ് കണക്കുകള്‍ കാഴ്ചക്കാരെ ഒരുതരത്തിലും ബാധിക്കുന്നില്ലെങ്കിലും ചാനലുകള്‍ യുദ്ധത്തിലാണ്. ആര്‍ക്കും വിജയമില്ലാത്ത ഈ പോരാട്ടത്തിന് ഒരവസാനമുണ്ടാകുമോ?

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

SCROLL FOR NEXT