To The Point

‘ലവ് ജിഹാദ് ഇല്ലെന്ന് കണ്ടെത്തിയതാണ്’; ആരോപണത്തില്‍ സഭ ജാഗ്രത പാലിച്ചോയെന്നതില്‍ ആശങ്കയെന്ന് ഫാദര്‍ പോള്‍ തേലക്കാട് 

കെ. പി.സബിന്‍

സഭയുടെ ലവ് ജിഹാദ് ആരോപണം സംഘപരിവാര്‍ വാദം ഏറ്റെടുത്തെന്ന വ്യാഖ്യാനത്തിന് ഇട നല്‍കുന്നതാണെന്ന് ഫാദര്‍ പോള്‍ തേലക്കാട് ദ ക്യുവിനോട്. വിഷയത്തില്‍ സഭ ജാഗ്രത പാലിച്ചോയെന്നതില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് ലവ് ജിഹാദ് നടത്തുന്ന സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ ഇല്ലെന്ന് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച എന്‍ഐഎയും അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. ആ കേസില്‍ സുപ്രീം കോടതിയും അത് ശരിവെച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകയിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തുപോലും അങ്ങനെയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയ്ക്ക് എന്തെങ്കിലും ആശങ്കയോ അരക്ഷിതബോധമോ ഉണ്ടെങ്കില്‍ ഇന്‍ക്ലൂസീവ് ഭാഷയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.നൂറ്റാണ്ടുകളായി ക്രൈസ്തവരും ഹിന്ദുക്കളും മുസ്ലീങ്ങളും പാരസ്പര്യത്തോടെ കഴിയുകയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ബഹുസ്വരതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ തന്നെയായിരുന്നോ സഭയുടെ ലവ് ജിഹാദ് ആരോപണമെന്ന് സംശയമുണ്ട്. സഭയുടേത് ബ്യൂറോക്രാറ്റിക് തീരുമാനം പോലെയായോയെന്ന് ശങ്കിക്കുന്നതായും അദ്ദേഹം ദ ക്യുവിന്റെ ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. ഹിന്ദുത്വയുടെ പേരിലുള്ള ആര്‍എസ്എസ് മൗലികവാദത്തോട് പൊരുത്തപ്പെടാനാകില്ല. പൗരത്വ നിയമത്തെ തുടര്‍ന്ന് മുസ്ലീങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.ഇന്ന് ഞാന്‍ നാളെ നീ എന്നാണ്. നാളെ ഇത് എല്ലാവരെയും ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT