To The Point

അമ്മയിലെ കൂട്ടരാജി തീരുമാനം ഒളിച്ചോട്ടമോ?

അഫ്സൽ റഹ്മാൻ, അഖിൽ ദേവൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചുലച്ചു കൊണ്ട് താരങ്ങള്‍ക്ക് എതിരെ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. അവയ്ക്ക് പിന്നാലെ തലകള്‍ പലതും ഉരുണ്ടു. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖാണ് ആദ്യം പുറത്തു പോയത്. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കടക്കം എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഭരണസമിതി പൂര്‍ണ്ണമായും സ്ഥാനമൊഴിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ ആരോപണങ്ങളിലും സംഘടനാ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പ്രതികരിക്കുമെന്നും എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി യോഗം മാറ്റിവെക്കുകയും തൊട്ടുപിന്നാലെ നേതൃത്വം കൂട്ടരാജി നല്‍കുകയുമായിരുന്നു. ഈ കൂട്ടരാജി തീരുമാനം സംഘടന നടത്തിയ ഒളിച്ചോട്ടമല്ലേ?

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ

2010ല്‍ പ്രശാന്ത് പിള്ള എന്നെ പാടാന്‍ വിളിക്കുന്നത് ഫേസ്ബുക്കില്‍ മെസേജ് ചെയ്ത്" ശ്രീകുമാർ വാക്കിയിൽ

അടൂർ ദളിത് വിരുദ്ധനും സ്ത്രീ വിരുദ്ധനും മാത്രമല്ല, മനുഷ്യ വിരുദ്ധന്‍ കൂടിയാണ്

ഗാന്ധിക്ക് മുകളിൽ സവർക്കറെ പ്രതിഷ്ഠിച്ചത് ഗൂഢാലോചന, ചരിത്രനിഷേധം

വനിതകൾ നയിക്കുന്ന 'അമ്മ'; പ്രസിഡന്റ് ആയി ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ

SCROLL FOR NEXT