Videos

ഫോര്‍ട്ട് കൊച്ചിയിലെ തെരുവുനായ ലോകം ചുറ്റിയ സഞ്ചാരിയായ കഥ

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഫോര്‍ട്ട് കൊച്ചിയിലെ തെരുവില്‍ മൃതപ്രായനായി വിശന്നൊട്ടി, ഉപേക്ഷിക്കപ്പെട്ട 'തെരുവ് നായ' നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യാന്തര പുരസ്‌കാരപ്പെരുമയുള്ള 'സെലിബ്രിറ്റി ഡോഗ്' ആണ്.ഉക്രയിനില്‍ നിന്ന് കൊച്ചിയിലെത്തിയ ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ചപ്പാത്തി കഴിഞ്ഞ ദിവസം പങ്കുവച്ചത് മറ്റൊരു രാജ്യാന്തര നേട്ടത്തെക്കുറിച്ചായിരുന്നു. ഉക്രയിന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും തന്നെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച നായയായി തെരഞ്ഞെടുത്തുവെന്ന കാര്യം. ചപ്പാത്തിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഉക്രയനില്‍ നിന്ന് ക്രിസ്റ്റീന ദ ക്യൂവിനോട് പങ്കുവെക്കുന്നു.

2017ലാണ് ഉക്രയനില്‍ നിന്ന് കേരളത്തിലെത്തിയ രണ്ട് വിനോദ സഞ്ചാരികള്‍ കൊച്ചിയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞിനെ കാണുന്നത്. ഭക്ഷണം കിട്ടാത്തത് മൂലവും നിര്‍ജലീകരണത്താലും മൃതപ്രായനായ പട്ടിക്കുഞ്ഞിനെ അവര്‍ കൂടെക്കൂട്ടി.

കൊച്ചിയോടും ഇന്ത്യയോടുമുള്ള ഇഷ്ടം ചേര്‍ത്ത് അവരവന് ചപ്പാത്തിയെന്ന് പേരിട്ടു. ഉക്രയിന്‍ സ്വദേശികളായ ക്രിസ്റ്റീന മസലോവയുടെയും യൂജിന്‍ പെദ്രോസിന്റെയും ജീവിതയാത്രയിലും ലോകസഞ്ചാരത്തിലും അന്ന് മുതല്‍ ചപ്പാത്തിയുമുണ്ട്. പിന്നീടുള്ള അവന്റെ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും അറിയാം. ട്രാവലിംഗ് വ്‌ലോഗേഴ്‌സ് കൂടിയായ ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസും ട്രാവലിംഗ് ചപ്പാത്തിയെന്ന ഇന്‍സ്റ്റ പ്രൊഫൈലിലൂടെ ചപ്പാത്തിയുടെ പുതിയ ജീവിതം മുതലുള്ള ഓരോ കാര്യങ്ങളും പങ്കുവച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ചപ്പാത്തിയെ തേടിയെത്തിയ വലിയൊരു അംഗീകാരത്തെക്കുറിച്ചും.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT