SHOW TIME

അന്ന് മുതല്‍ ഞാന്‍ യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങി: കിഡ്നി സ്റ്റോണ്‍ ഓപ്പറേഷനെ കുറിച്ച് ടൊവിനോ

The Cue Entertainment

ജീവിതത്തില്‍ യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങിയത് 12-ാം വയസിലെ കിഡ്നി സ്റ്റോണ്‍ ഓപ്പറേഷന് ശേഷമാണെന്ന് ടൊവിനോ തോമസ്. പന്ത്രണ്ടാം വയസില്‍ കിഡ്നി സ്റ്റോണ്‍ ഓപ്പറേഷന് വേണ്ടി ആശുപത്രിയില്‍ കിടന്ന സമയത്ത് എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. എന്നാല്‍ പ്രാര്‍ത്ഥന കൊണ്ടല്ല, ഓപ്പറേഷന്‍ ചെയ്തതു കൊണ്ടാണ് രോഗം മാറിയത്. അന്ന് മുതലാണ് താന്‍ ജീവിതത്തില്‍ യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങിയതെന്ന് ടൊവിനോ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പാതി വൃത്തിയായി ചെയ്താല്‍ അതിന്റെ ഇന്‍സ്പിറേഷന്‍ ആണ് ദൈവം പാതിയെന്നത്. അത് മനസിലാക്കി അവിടെ നിന്നു ഞാന്‍ യുക്തിയുള്ള സൊല്യൂഷന്‍സ് കണ്ടെത്താന്‍ തുടങ്ങി അതാണ് എന്റെ ആദ്യ തിരിച്ചറിവ്. അന്ന് മുതലാണ് ഞാന്‍ യുക്തിപരമായിട്ടുള്ള സൊല്യൂഷന്‍സ് കണ്ടുപിക്കാനും പ്രവര്‍ത്തിക്കാനും പഠിച്ചത്.
ടൊവിനോ തോമസ്

ടൊവിനോ തോമസ് പറഞ്ഞത്:

ഞാന്‍ അന്ന് ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് എന്നിക്ക് 12 വയസാണ് പ്രായം, എന്റെ കിഡ്നിയിലെ സ്റ്റോണ് 22mm ആയിരുന്നു. എന്റെ അപ്പനും അമ്മയും ഒകെ എന്നെ കുറിച്ച് ആലോചിച്ച് എന്റെ മുന്നില്‍ ഇരുന്നു കരഞ്ഞിട്ടുണ്ട്. അന്ന് എല്ലാരും എന്റെ അടുത്ത് പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ എല്ലാ വേദനയും മാറുമെന്നും കിഡ്‌നി സ്റ്റോണ് അലിഞ്ഞു പോകുമെന്നും. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലാത്തത് പോലെ അന്ന് പ്രാര്‍ത്ഥിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. പിന്നീട് ഓപ്പറേറ്റ് ചെയ്ത് മാറ്റിയപ്പോഴാണ് അത് പോയത്. ഞാന്‍ പ്രാര്‍ഥിച്ചതുകൊണ്ടു അത് പോയതുമില്ല. അതിന്റെ സൊല്യൂഷന്‍ നടന്നത് സയന്റിഫികിലിയാണ്.

എന്റെ ആ പ്രായത്തില്‍ ആരും ചിന്തിക്കാത്തത് ഞാന്‍ ചിന്തിച്ചത് ആ ഒറ്റ അനുഭവം കൊണ്ടാണ്. ദൈവം പാതി , താന്‍ പാതി എന്നത് ശരിക്കും തന്റെ പാതിയേയുള്ളൂ , തന്റെ പാതി വൃത്തിയായി ചെയ്താല്‍ അതിന്റെ ഇന്‍സ്പിറേഷന്‍ ആണ് ദൈവം പാതിയെന്നത്. അത് മനസിലാക്കി അവിടെ നിന്നു ഞാന്‍ യുക്തിയുള്ള സൊല്യൂഷന്‍സ് കണ്ടെത്താന്‍ തുടങ്ങി അതാണ് എന്റെ ആദ്യ തിരിച്ചറിവ്. അന്ന് മുതലാണ് ഞാന്‍ യുക്തിപരമായിട്ടുള്ള സൊല്യൂഷന്‍സ് കണ്ടുപിക്കാനും പ്രവര്‍ത്തിക്കാനും പഠിച്ചത്. അതിനു ശേഷം കണ്ടത് അതിനു മുമ്പ് ഉണ്ടായിരുന്ന ടോവിനോയല്ല എന്ന് എന്റെ കൂട്ടുകാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവാണ് എന്നെ ബെസ്റ്റ് ആക്കി ഇന്ന് കാണുന്ന ടൊവിനോ ആക്കിയത്.

2012 ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ' പ്രഭുവിന്റെ മക്കളി'ലൂടെ ആരംഭിച്ച ടോവിനോയുടെ കരിയര്‍ 10 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് അവസാനമായി പുറത്തിറങ്ങിയ ടൊവിനോ ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT