SHOW TIME

ഇരുപതാംനൂറ്റാണ്ടിലെ മന്ത്രിയായി റെക്കമെൻഡ് ചെയ്തത് മമ്മൂക്ക, ​ഗണേഷിന് പകരക്കാരനായി ആ റോൾ: ടോണി അഭിമുഖം

ഹരിത ഇല്ലത്ത്

ജ്വലനം എന്ന സി എൽ ജോസിന്റെ നാടകത്തിൽ കോളജ് കാലത്ത് അഭിനയിച്ചിരുന്നു. ആ നാടകത്തിലെ അഭിനയം കണ്ട് അച്ഛനോട് സുഹൃത്ത് നല്ല അഭിപ്രായം പറഞ്ഞു. മഞ്ചേരിയിൽ അഭിഭാഷകനായിരുന്ന അച്ഛന്റെ ശിഷ്യനായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയാണ് തുടക്കകാലത്ത് സിനിമയിലെ പലരെയും പരിചയപ്പെടുത്തുന്നുണ്ട്. മമ്മൂക്ക വഴി കെ.മധുവിന്റെ ഇരുപതാം നൂറ്റാണ്ടിലെ മന്ത്രി വേഷത്തിലെത്തി. കെ.ബി ​ഗണേഷ് കുമാറായിരുന്നു ആ വേഷം ചെയ്യാനിരുന്നത്. ​ഗണേശൻ അന്ന് വരാതിരുന്നപ്പോഴാണ് ആ റോളിലേക്ക് മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്തത്.

അവിടെ നിന്നങ്ങോട്ട് മമ്മൂക്കയുടെ കുറേ പടങ്ങൾ ചെയ്തു. അബ്കാരി, ​ഗീതം, സ്നേഹമുള്ള സിംഹം എന്നീ സിനിമകളിലൊക്കെ കഥാപാത്രമായി. പിന്നീട് പി.എഫ് മാത്യൂസ് വഴിയാണ് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെത്തുന്നത്.

തുടക്കകാലത്ത് മമ്മൂക്ക പലരോടും നിങ്ങൾ എന്നെ കാണുന്നത് പോലെ ടോണിയെ കാണണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം തിരക്കഥാകൃത്ത് ജോൺ പോൾ എന്നോട് പറഞ്ഞിട്ടുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT