SHOW TIME

സൗത്ത് ഫിലിംമേക്കേഴ്‌സ് ഇവിടെയിരുന്ന് രാജ്യത്തെ പിടിച്ചുകുലുക്കുന്നുണ്ട്|വിജയ് ദേവരകൊണ്ട അഭിമുഖം 

വിജയ് ജോര്‍ജ്‌

ഹൈദരാബാദിലിരുന്ന് രാജ്യമാകെ ശ്രദ്ധിക്കുന്ന സിനിമ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ബോളിവുഡില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിജയ് ദേവരക്കൊണ്ട ഇങ്ങനെ മറുപടി നല്‍കിയത്. ഭാഷ ബോളിവുഡില്‍ അഭിനയിക്കുന്നതിന് ഒരിക്കലും ഒരു കടമ്പയല്ല, മറ്റൊരു ഭാഷയില്‍ അഭിനയിക്കുമ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്നൊരു സിനിമ കിട്ടണം. മറ്റൊരു ഇന്‍ഡസ്ട്രിയാണ്, വെല്ലുവിളിയാണ്. സൗത്ത് ഇന്ത്യയിലെ സംവിധായകര്‍ ഇവിടെയിരുന്ന് രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിനിമ ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ ഇരുന്നാണ് രാജമൗലി ഗാരു ഇന്ത്യയെ പിടിച്ചുകുലുക്കിയ ബാഹുബലി ചെയ്തത്.

ബംഗളൂരുവില്‍ ഇരുന്നാണ് കെജിഎഫ് ചെയ്തത്. ചെന്നൈയില്‍ ഇരുന്ന് ഷങ്കറും മണിരത്‌നവും രാജ്യത്ത് നിന്നാകെ വന്‍ കളക്ഷന്‍ നേടിയ സിനിമ ഉണ്ടാക്കുന്നു. അതുകൊണ്ട് രാജ്യമാകെ ശ്രദ്ധിക്കണമെങ്കില്‍ ഹിന്ദി സിനിമ തന്നെ ചെയ്യണമെന്നില്ല. ഹൈദരാബാദിലിരുന്ന് രാജ്യമാകെ ശ്രദ്ധിക്കുന്ന സിനിമ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. ദ ക്യൂവിന്റെ ഷോ ടൈം പ്രത്യേക അഭിമുഖത്തിലാണ് വിജയ് ദേവകരൊണ്ട ഇക്കാര്യങ്ങള്‍ പറഞ്ഞത്. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ഡിയര്‍ കോമ്രേഡ് എന്ന പുതിയ സിനിമയുടെ പ്രചരണത്തിനായാണ് അര്‍ജുന്‍ റെഡ്ഡി സെന്‍സേഷന്‍ വിജയ് ദേവരകൊണ്ട കൊച്ചിയിലെത്തിയത്.

ഡിയര്‍ കോമ്രേഡ് മലയാളത്തില്‍ പുറത്തുവന്ന സി ഐ എ എന്ന സിനിമയുടെ തെലുങ്ക് പതിപ്പാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്ന് വിജയ് ദേവരകൊണ്ട. ഇത് കുഞ്ഞിക്കാ പടത്തിന്റെ കോപ്പിയല്ലെന്ന് ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.

അര്‍ജ്ജുന്‍ റെഡ്ഡി ഹിന്ദി പതിപ്പ് കബീര്‍ സിംഗ് സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡിയുടെ വിവാദ പ്രസ്താവനകളോടും, മലയാള സിനിമകളെക്കുറിച്ചും അഭിമുഖത്തില്‍ വിജയ് ദേവര്‍കൊണ്ട സംസാരിക്കുന്നുണ്ട്. ദ ക്യൂ ഷോ ടൈമില്‍ വിജയ് ജോര്‍ജ് നടത്തിയ അഭിമുഖം ദ ക്യൂ യൂട്യൂബ് ചാനലില്‍ കാണാം.

സൗത്ത് ഇന്ത്യന്‍ ഫിലിംമേക്കേഴ്സ് രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിനിമകള്‍ ഇവിടെ നിന്ന് തന്നെ ചെയ്യുന്നുണ്ട്. മലയാളത്തില്‍ ദുല്‍ഖറിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് കാണാന്‍ കാത്തിരിക്കുന്ന സിനിമയാണെന്നും വിജയ് ദേവര്‍കൊണ്ട.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT