photo Albert Thomas
SHOW TIME

എനിക്ക് സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ചെറുകഥ സ്വപ്‌നചിത്രം

മനീഷ് നാരായണന്‍

സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന് സൗബിന്‍ ഷാഹിര്‍. സുരാജേട്ടന്‍ ഇതുപോലൊരു റോള്‍ ചെയ്ത് മുമ്പ് കണ്ടിട്ടില്ല. ദ ക്യു ഷോ ടൈം അഭിമുഖ പരമ്പരയിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്.

വികൃതിയില്‍ ഞങ്ങള്‍ ഒരു സീനിലേ ഉള്ളൂ, ഞാന്‍ ഇന്നേവരെ സുരാജേട്ടന്റെ ഇതുപോലെ പൊളിച്ചടുക്കുന്നത് കണ്ടിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ ഇരുന്നാണ് മേക്കപ്പ്. എഴുപത് വയസിനടുത്ത് ഉള്ള കഥാപാത്രം. മേക്കപ്പ് ചെയ്ത് കണ്ണാടിയില്‍ നോക്കി അച്ഛന്‍ തന്നെ എന്ന് സുരാജേട്ടന്‍ പറയുന്നുണ്ടായിരുന്നു. സുരാജേട്ടന്‍ പെര്‍ഫോം ചെയ്യുന്നിടത്ത് ചിലപ്പോള്‍ മിണ്ടാനാകാതെ നിന്നിട്ടുണ്ട്. എനിക്ക് സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ ആന്‍ഡ്രോയ്ഡ് ആണ്.

രതിഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഭാസ്‌കരപ്പൊതുവാള്‍ എന്ന വയോധികന്റെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മകന്‍ സുബ്രഹ്മണ്യനെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT