ഫോട്ടോ ശ്രീകാന്ത് കളരിക്കല്‍/ പൃഥ്വിരാജ് സുകുമാരന്‍ എഫ് ബി പേജ് 
SHOW TIME

എന്തുകൊണ്ട് ലൂസിഫറില്‍ ബിജെപിയും ആര്‍എസ്എസും ഇല്ല, പൃഥ്വിരാജിന്റെ മറുപടി

THE CUE

ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയില്‍ എന്ത് കൊണ്ട് ആര്‍ എസ് എസിനെയും ബിജെപിയെയും പരാമര്‍ശിക്കാതെ ഒഴിവാക്കി എന്ന ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരന്റെ മറുപടി. ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

തല്‍ക്കാലം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇവിടത്തെ ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും കുറിച്ച് മാത്രമേ പരാമര്‍ശിക്കേണ്ടതുള്ളൂ. ഇവിടെ രണ്ട് രാഷ്ട്രീയ കക്ഷിയെ മാത്രമേ പരാമര്‍ശിക്കാന്‍ സാധിക്കൂ. ഇനി മൂന്നാമതൊരു രാഷ്ട്രീയ കക്ഷി നമ്മുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വലിയ ശക്തിയായി ഉടലെടുക്കുകയാണെങ്കില്‍ അന്നൊരു പൊളിറ്റിക്കല്‍ സിനിമ ചെയ്യുകയാണെങ്കില്‍ അവരെയും പരാമര്‍ശിക്കാം. ലൂസിഫറിന്റെ രാഷ്ട്രീയ പശ്ചാത്തലം കേരളത്തിന്റേതാണ്.
പൃഥ്വിരാജ് സുകുമാരന്‍

ലൂസിഫര്‍ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ അവിടത്തെ രാഷ്ട്രീയ പശ്ചാത്തലം കേന്ദ്രീകരിച്ച് ചെയ്യുകയാണെങ്കില്‍ അവിടെയുള്ള രാഷ്ട്രീയം പരാമര്‍ശിക്കേണ്ടിവരും. വിവേക് ഒബ്‌റോയി ചെയ്ത ബോബി എന്ന കഥാപാത്രം റോബര്‍ട്ട് വധ്രയെ മാതൃകയാക്കിയാണെന്ന വാദത്തെ പൃഥ്വി ദ ക്യു അഭിമുഖത്തില്‍ തള്ളുന്നു. ഞാന്‍ ഇല്യുമിനാറ്റിയാണെന്ന് പറയുന്നവര്‍ക്ക് ബോബി റോബര്‍ട്ട് വധ്രയാണെന്ന് പറയാമല്ലോ എന്നാണ് മറുപടി.

രണ്ട് ഭാഗങ്ങളിലായി ഡ്രൈവിംഗ് ലൈസന്‍സ്, ആട് ജീവിതം, ലൂസിഫര്‍, എമ്പുരാന്‍, അയ്യപ്പനും കോശിയും എന്നീ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന അഭിമുഖം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍/ പൃഥ്വിരാജ് സുകുമാരന്‍ എഫ് ബി പേജ്

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT