SHOW TIME

ആ സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ അഭിമുഖം

മനീഷ് നാരായണന്‍

പ്രേമം എന്ന സിനിമയില്‍ കഥ പറയുന്ന ഓരോ കാലഘട്ടത്തെയും ബന്ധിപ്പിച്ചിരുന്നത് നടി സേതുലക്ഷ്മിയുടെ നരേഷനിലൂടെ ആയിരുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ദ ക്യു അഭിമുഖത്തിലാണ് അല്‍ഫോണ്‍സ് പ്രേമത്തെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും പറയുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

മൂന്ന് കാലഘട്ടത്തിലെ സിനിമകളുടെ റഫറന്‍സിന് പകരമായിരുന്നു ഈ രംഗം. പ്രീ ഡിഗ്രിക്ക് പകരം പ്ലസ് ടു വന്നതും, ഓരോ കാലത്തെയും പെട്രോളടിച്ച പൈസയെക്കുറിച്ചും ഉള്‍പ്പെടെ കഥ നടക്കുന്ന കാലത്തെ കണക്ട് ചെയ്തായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. വളരെ ഇഷ്ടപ്പെട്ട് ചിത്രീകരിച്ചതായിരുന്നു ആ ഭാഗങ്ങള്‍. നിവിന്‍ പോളിയുടെ മകന്‍ അഭിനയിച്ച രംഗം ഫൈനല്‍ വേര്‍ഷനില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. നൂറോ നൂറ്റമ്പതോ പൂമ്പാറ്റകള്‍ യുസി കോളജ് പരിസരത്ത് വന്നുനില്‍ക്കുന്ന രംഗം പ്രേമം എന്ന സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത് വച്ചിരുന്നു. ഗ്രാഫിക്‌സ് ആണെന്ന് പറയുമെന്ന് കരുതി അതും ഒഴിവാക്കിയതാണ്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT