SHOW TIME

മാത്യൂസ് എന്റെ സംവിധാന സഹായിയായിരുന്നു, കടുവയുടെ തിരക്കഥ അറിയാം: ജിനു എബ്രഹാം അഭിമുഖം

THE CUE

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രമായി സുരേഷ് ഗോപിയെ അവതരിപ്പിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച മാത്യൂസ് തന്റെ സംവിധാന സഹായിയായിരുന്നുവെന്നും കടുവ എന്ന സിനിമയുടെ തിരക്കഥ അറിയാമായിരുന്ന ആളാണെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം. ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവ എന്ന സിനിമയിലെ അതേ നായക കഥാപാത്രത്തെ വച്ച് സിനിമ പ്രഖ്യാപിച്ചതിനെതിരെ നല്‍കിയ കേസിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജിനു എബ്രഹാം. സുരേഷ് ഗോപി ചിത്രം വിലക്കിക്കൊണ്ട് കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരുന്നു.

ജിനു എബ്രഹാം ദ ക്യു'വിനോട്

കഥാപാത്രത്തിന്റെ പേരുകള്‍ ഒന്നാണ്, ഞങ്ങളുടെ കടുവ ഫസ്റ്റ് ലുക്കുമായി ഒരു പാട് സാമ്യതകളുണ്ടായിരുന്നു. നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജിനും ഷാജി കൈലാസിനും ഇത് ആധിയുണ്ടാക്കി. സ്വാഭാവികമാണ്. അവര്‍ക്ക് മുന്നില്‍ തിരക്കഥയുടെ മൗലികത തെളിയിക്കാനാണ് നേരെ കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്ത് വൈരാഗ്യം വേണ്ടെന്ന് കരുതിയാണ് നേരെ നിയമനടപടിയിലേക്ക് കടന്നത്. ഒരു സാമ്യതയും ഇല്ലെങ്കില്‍ അവര്‍ക്ക് ആ സിനിമ ചെയ്യാം. അവരുടെ സിനിമ നടക്കണമെന്നും തിയറ്ററില്‍ വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്റെ തിരക്കഥ പൂര്‍ണമായും കോപ്പിറൈറ്റ് ഉള്ളതാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എ്ന്ന പേര് ലോപിച്ചാണ കടുവ എന്ന പേരിട്ടത് തന്നെ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT