SHOW TIME

പൃഥ്വിയെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ലിജോയുടെ ഡൈ ഹാര്‍ഡ് ഫാന്‍: ജോജു ജോര്‍ജ് അഭിമുഖം

THE CUE

ജല്ലിക്കട്ടിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് ജോജു ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മനസിലായി, ഗംഭീര ഡയറക്ടറാണ് ലിജോ. അദ്ദേഹത്തിന്റെ ഹാര്‍ഡ് കോര്‍ ഫാന്‍ ആണ് ഞാന്‍. ഉഗ്രന്‍ സിനിമയാണ് അത്. ത്രൂ ഔട്ട് ആയ കഥാപാത്രമല്ല ലിജോയുടെ സിനിമയില്‍. ജല്ലിക്കട്ടിന് ശേഷം എസ് ഹരീഷ് എഴുതുന്ന സിനിമയാണ്. അദ്ദേഹം ഒന്ന് രണ്ട് വരവ് കൂടി വരും. ഒരു പാട് ലെയറുകളിലാണ് ഹരീഷിന്റെ എഴുത്തെന്ന് തോന്നിയിട്ടുണ്ട്. ഭയങ്കര രസമായിരുന്നു ആ സിനിമയില്‍ അഭിനയിക്കാന്‍. നന്നായി എന്‍ജോയ് ചെയ്തു.

ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്കായി ചാന്‍സ് ചോദിക്കാറുണ്ട്. ദിലീഷിനോടും ശ്യാം പുഷ്‌കരനോടുമൊക്കെ എന്തോരം ചാന്‍സ് ചോദിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ അഭിനയം ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ലിജോയുടെ സിറ്റി ഓഫ് ഗോഡ് ആണെന്നും ജോജു ജോര്‍ജ്ജ്. അഭിമുഖം പൂര്‍ണരൂപം ദ ക്യൂ യൂട്യൂബ് ചാനലില്‍ കാണാം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT