SHOW TIME

'നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നൊരാളല്ല ഞാൻ'; ഗോകുൽ സുരേഷ്

ഒരു സിനിമ കുടുംബത്തിൽ നിന്നും വരുന്നതിന്റെ ഭാണ്ഡക്കെട്ടുകൾ ഒന്നും കൊണ്ട് നടക്കുന്ന ആളല്ലെന്ന് ഗോകുൽ സുരേഷ്. മറ്റ് താരപുത്രന്മാരെ ഓൺലൈൻ ആയിട്ട് പോലും ഒരു ബാക്കപ്പ് തനിക്കില്ലെന്ന് ഗോകുൽ സുരേഷ് ദ ക്യു ഷോ ടൈമിൽ പറഞ്ഞു.

നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങൾ തന്റെ കരിയറിൽ ഇതുവരെ കൊണ്ട് നടന്നിട്ടില്ലായെന്ന് പറയുന്നതിനോടൊപ്പം അച്ഛന് നെപോട്ടിസത്തിനോട് താല്പര്യമില്ല എന്നും ഗോകുൽ സുരേഷ് പറഞ്ഞു. സ്വയം കളത്തിലിറങ്ങി പഠിക്കുന്നതായിട്ടാണ് സ്വന്തം കരിയർ തോന്നിയിട്ടുള്ളതെന്നും ഗോകുൽ സുരേഷ് കൂട്ടിച്ചേർത്തു.

ഗോകുൽ സുരേഷിന്റെ വാക്കുകൾ

നെപോട്ടിസത്തിന്റെ നേട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നു. ആരും അത്തരം നേട്ടങ്ങൾ വേണ്ടെന്ന് വെക്കില്ല. മറ്റ് താരപുത്രന്മാരെ പോലെ ഓൺലൈൻ ആയിട്ടെങ്കിലും ഒരു 'ബാക്കപ്പ്' ഉണ്ടെങ്കിൽ നന്നായിരുന്നു പക്ഷെ എന്റെ കാര്യത്തിൽ അതില്ല. അച്ഛന് അതിനോട് താല്പര്യമില്ല. ഇന്നത്തെ കാലത്ത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണത് എങ്കിൽ പോലും അച്ഛന്റെ വിഷൻ ഞാൻ ബഹുമാനിക്കുന്നു. നമ്മുക്ക് കാണിച്ചു തരുന്നതായിട്ടല്ല, നമ്മൾ തന്നെ കളത്തിലിറങ്ങി പഠിക്കുന്നതായിട്ടാണ് എന്റെ കരിയർ ഇതുവരെ എനിക്ക് തോന്നിയിട്ടുള്ളത്.

ഞാൻ എന്തായാലും നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങൾ എൻജോയ് ചെയ്യാൻ സാധിക്കുന്നൊരാളല്ല. നെപോട്ടിസം എന്നത് ഞാൻ എന്റെ കരിയറിൽ ഇതുവരെ കൊണ്ട് നടന്നിട്ടില്ല. ഇപ്പോഴാണെങ്കിൽ എനിക്ക് അത് ശീലമായി. എന്നോട് സംസാരിച്ചിട്ടുള്ളവർക്ക് അത് മനസിലാവും. ഞാൻ സിനിമ കുടുംബത്തിൽ നിന്ന് വരുന്നതിന്റ ഭാണ്ഡക്കെട്ടുകൾ ഒന്നും കൊണ്ട് നടക്കുന്നൊരാളല്ലെന്ന്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT