SHOW TIME

ഷമ്മിയെ ആരെങ്കിലും ആരാധിക്കുമെന്ന് തോന്നുന്നില്ല: ഫഹദ് ഫാസില്‍ അഭിമുഖം

മനീഷ് നാരായണന്‍

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ ഹീറോയായി ആളുകള്‍ ഏറ്റെടുത്തെന്ന് തോന്നിയിട്ടില്ലെന്ന് ഫഹദ് ഫാസില്‍. കുമ്പളങ്ങി നൈറ്റ്‌സ് സജിയുടെ അനിയന്‍മാരുടെ കഥയാണ്. സിനിമയില്‍ ഏറ്റവും ഗംഭീരമായി തോന്നിയത് സൗബിനെയും ശ്രീനാഥ് ഭാസിയെയുമാണ്. സജിയുടെ അനിയന്‍മാരുടെ ജീവിതത്തിലെ വില്ലനാണ് ഷമ്മി. ഷൂട്ട് ചെയ്യുമ്പോഴാണ് ഷമ്മിയിലെ ഫണ്‍ ഫാക്ടര്‍ വന്നതെന്നും ഫഹദ് ഫാസില്‍ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് പറയുന്നു.

ഷമ്മി ആഘോഷിക്കപ്പെട്ടത് ജോസ് പ്രകാശിന്റെ വില്ലന്‍ കഥാപാത്രം മുതലക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ആഘോഷിക്കപ്പെട്ടത് പോലെയാണ്. അല്ലാതെ ആരാധകരുണ്ടായെന്ന് തോന്നുന്നില്ല.

ഭയങ്കര വിയേഡ് അല്ലേ ഷമ്മി, ചേച്ചിയും അനിയത്തിയും സംസാരിക്കുന്ന ഇടത്തേക്ക് കയറിച്ചെന്ന് എന്നെക്കുറിച്ചാണോ സംസാരിക്കുന്നതെന്ന് ചോദിക്കുന്ന ഒരാളെ ആരെങ്കിലും ആരാധിക്കുമോ. അല്ലാതെ ആ കാരക്ടറിനെ ആരെങ്കിലും ആരാധിക്കുമെന്ന് തോന്നുന്നില്ല. പരസ്യമായും രഹസ്യമായും ഷമ്മിയെ ആരും ആരാധിക്കുമെന്ന് തോന്നുന്നില്ല.
ഫഹദ് ഫാസില്‍ 

ഷമ്മിയെ തീര്‍ത്തും പുറത്തുനിന്നുള്ള ഒരു കഥാപാത്രമായി തോന്നിയിട്ടില്ലെന്നും ഫഹദ് ഫാസില്‍. ഷമ്മിയെ പോലെ ഒരാള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെ ഒരാളെ പരിചയമില്ല ഫഹദ് ഫാസില്‍ ദ ക്യു ഷോ ടൈമില്‍ പറയുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT