SHOW TIME

എംജിആറും കമലും ആഗ്രഹിച്ചത്, ജീവിതത്തിലെ അപൂര്‍വ ഭാഗ്യമെന്ന് കാര്‍ത്തി

മനീഷ് നാരായണന്‍

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനായത് അനുഗ്രഹമാണെന്ന് കാര്‍ത്തി. ജീവിതത്തില്‍ ഒരു തവണയൊക്കെ ലഭിക്കുന്ന ഭാഗ്യമാണ്. ദ ക്യു ഷോ ടൈമില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി.

കാര്‍ത്തി ദ ക്യുവിനോട് പൊന്നിയിന്‍ സെല്‍വനെക്കുറിച്ച്

എന്തൊരു വലിയ ലെഗസിയാണ്, എം ജി ആര്‍ സാറും കമല്‍ സാറും ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമയാണ്. മണിരത്‌നം സാര്‍ തന്നെ രണ്ട് തവണ ചെയ്യാന്‍ ശ്രമിച്ചതാണ് പൊന്നിയിന്‍ സെല്‍വന്‍. പത്താം നൂറ്റാണ്ടില്‍ ചോള സാമ്രാജ്യത്തില്‍ നടന്ന കഥയാണ്. ഒരു പാട് കഥാപാത്രങ്ങളുണ്ട്. ഇന്നും ബെസ്റ്റ് സെല്ലറായ അഞ്ച് വാള്യമുള്ള പുസ്തകമാണ്. മണി സാര്‍ ഇത് സിനിമയാക്കുമ്പോള്‍ നമ്മള്‍ ആലോചിക്കുന്നത് അദ്ദേഹത്തിന്റെ ഭാവനയില്‍ എന്തായിരിക്കും സിനിമയായി വരുന്നത് എന്നാണ്.ദക്ഷിണേന്ത്യയില്‍ സാമൂഹികമായും സാംസ്‌കാരികമായും സമ്പന്നമായ സമയത്തെ കഥയാണ്. കാര്‍ത്തി പൊന്നിയിന്‍ സെല്‍വനെക്കുറിച്ച് പറയുന്നു.

എന്നോട് മേക്കപ്പ് മാന്‍ പറഞ്ഞു, കണ്‍ഗ്രാജുലേഷന്‍ സാര്‍, ഒരു തവണ സിനിമ ചെയ്ത സംവിധായകനൊപ്പം രണ്ടാം വട്ടം സിനിമ ചെയ്യുന്നത് ആദ്യമാണ്. ഒരു പാട് സിനിമകള്‍ ഞാന്‍ ചെയ്യുന്നില്ല. ആദ്യമായി വീണ്ടുമൊരു സിനിമ എന്റെ ഗുരുവിനൊപ്പം തന്നെ ചെയ്യുന്നു.
കാര്‍ത്തി

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അവലംബിച്ചാണ് പൊന്നിയിന്‍ സെല്‍വന്‍. വിദേശത്ത് ചീത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ജയറാം, ലാല്‍ എന്നിവര്‍ അഭിനയിക്കുന്നു. ഏ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് ലൈക്കയോടൊപ്പം സഹകരിച്ചാണ് നിര്‍മ്മാണം. രവി വര്‍മ്മനാണ് ക്യാമറ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT