SHOW TIME

'മഹാവീര്യർ' ഉപേക്ഷിക്കപ്പെടേണ്ട സിനിമയല്ല എന്ന് മാധ്യമങ്ങളും ചർച്ച ചെയ്തതുകൊണ്ടാണ് അതിന് പ്രസക്തിയുണ്ടാകുന്നത്; എബ്രിഡ് ഷൈൻ

റാല്‍ഫ് ടോം ജോസഫ്

പുതിയ സിനിമകൾ പ്രേക്ഷകർക്ക് നൽകുകയെന്നത് എല്ലാ കാലത്തും ഒരു സംവിധായകന്റെ കടമയാണെന്ന് എബ്രിഡ് ഷൈൻ പറഞ്ഞു. എല്ലാ കാലത്തും ആഴമേറിയ ചിന്തകളും, രചനങ്ങളും പുറത്തു വന്നിട്ടുണ്ടെന്നും ആരെങ്കിലുമൊക്കെ എഴുതിയാൽ മാത്രമേ പുറത്തു വരുകയുള്ളോയെന്നും എബ്രിഡ് ഷൈൻ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. ഒരു ആർട്ട് വർക്ക് ചെയ്ത് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും, അതെന്തായാലും പ്രേക്ഷകരിലേക്ക് എത്തുമെന്നും അവരെ വിലകുറച്ച് കാണേണ്ട ആവശ്യമില്ലെന്നും എബ്രിഡ് ഷൈൻ കൂട്ടിച്ചേർത്തു.

എബ്രിഡ് ഷൈനിന്റെ പറഞ്ഞത്

ഒരു ഫിലിംമേക്കർ എല്ലാ കാലത്തും പുതിയ സിനിമകൾ പ്രേക്ഷകർക്ക് നൽകാൻ ശ്രമിച്ചുക്കൊണ്ടിരിക്കണം. ഇപ്പോഴാണ് നമ്മൾ എല്ലാവർക്കും വിദ്യാഭ്യാസമുള്ള, പൂർണ സാക്ഷരതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുന്നത്. ഇങ്ങനെയൊന്നുമല്ലാത്ത എഴുതാനും വായിക്കാനും അറിയാത്ത ആളുകൾ ജീവിച്ചിരുന്ന കാലത്താണ് വള്ളത്തോളും കുമാരനാശാനുമൊക്കെ കവിതകൾ എഴുതിയത്. അല്ലെങ്കിൽ, വലിയ വലിയ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് എത്രയോ കാലങ്ങൾക്ക് മുൻപേയാണ്. ഒരാള് പോലും വായിക്കാൻ ഇല്ലാത്ത കാലത്താണ്, നൂറ്റാണ്ടുകൾക്ക് മുൻപ് മഹാഭാരതം എഴുതപ്പെട്ടിട്ടുള്ളത്. വളരെ വളരെ ആഴമേറിയ ചിന്തകളും, ആഴമേറിയ രചനകളും, എല്ലാ കാലത്തും ആരെങ്കിലുമൊക്കെയായിട്ട് എഴുതിയാൽ മാത്രമേ ഇത് പുറത്തേക്ക് വരുകയുള്ളു. ആരെങ്കിലും എഴുതണം.

ഞാൻ ഇങ്ങനെ ഒരു സിനിമ ശ്രമിച്ചു എന്നതിലല്ല എന്നെക്കാളും മുൻപേ ആളുകൾ ശ്രമിച്ചിട്ടുണ്ട്. അത് എല്ലാ കാലത്തും ആളുകൾ ലൗഡ്‌ ആയി പറയാൻ ശ്രമിക്കുന്നു. ഒരു ആർട്ടിസ്റ്റിന്റെ കടമയെന്ന് പറയുന്നത് അതുംകൂടിയാണ്. 'മഹാവീര്യർ' ഉപേക്ഷിക്കപ്പെടേണ്ട സിനിമയല്ല എന്ന തരത്തിൽ മാധ്യമങ്ങൾ കൂടി ചർച്ച ചെയ്യുന്നതുകൊണ്ടാണ് അതിന് പ്രസക്തിയുണ്ടാകുന്നത്. അത്തരത്തിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. നമ്മളൊരു ആർട്ട് ചെയ്യുക, ആർട്ട് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക, ആളുകളിലേക്ക് എന്തായാലും എത്തും നമ്മൾ തീരെ പ്രേക്ഷകരെ വിലകുറച്ചു കാണേണ്ട ആവശ്യമില്ല.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT