PANDEMIC VS PEOPLE

52ാം വയസ്സിലെ ഡെലിവറി ബോയ് ജീവിതം |PANDEMIC VS PEOPLE |The Cue

ദ ക്യു ന്യൂസ് ഡെസ്‌ക്

കൊവിഡ് കാലം മനുഷ്യരെ, സഹജീവികളെ സമൂഹത്തെ അടിമുടി അനിശ്ചിതത്വങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും നയിച്ച കാലമാണ്. കൊവിഡ് മഹാമാരി ലോകത്തെ പുതിയ ജീവിതക്രമത്തിലേക്കും സാമൂഹ്യക്രമത്തിലേക്കും വഴിതിരിച്ചപ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചുനിന്നവരുണ്ട്, അതിജീവനശ്രമങ്ങളുമായി മുന്നേറുന്നവരുണ്ട്. കൊവിഡ് കാലത്തെ മനുഷ്യരെ, അവരുടെ അതിജീവനശ്രമങ്ങളെ 'മഹാമാരി-മനുഷ്യര്‍' എന്ന വീഡിയോ സീരീസിലൂടെ അവതരിപ്പിക്കുയാണ് ദ ക്യു.

52ാം വയസ്സിലെ ഡെലിവറി ബോയ് ജീവിതം

കോവിഡ് കാലം തന്നെ സാമ്പത്തികമായി തകര്‍ത്തെങ്കിലും പുതിയ വേഷത്തിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് അജിത് കുമാര്‍. എട്ട് വര്‍ഷത്തോളം ഒരു പരസ്യബോര്‍ഡ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു അജിത്. 2020 ല്‍ കോവിഡ് ഒന്നാം തരംഗം വന്നതോടു കൂടി ആ ജോലി അജിത്തിന് നഷ്ടപ്പെട്ടു. ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട അദ്ദേഹം പിന്നീട് ഒരു വര്‍ഷത്തോളം പലയിടങ്ങളിലായി ഡ്രൈവറായിത്തന്നെ ജോലി ചെയ്തു. പക്ഷേ കോവിഡ് രണ്ടാം തരംഗം വന്നതോടെ എല്ലാ വഴികളും അടഞ്ഞു. അങ്ങനെയാണ് അജിത് കൊച്ചിയിലേക്ക് വരുന്നതും 'ഫുഡ് ഡെലിവറി ബോയ്' ആയി ജോലി ചെയ്യുന്നതും. പത്തനംതിട്ട റാന്നി സ്വദേശിയായ അജിത്തിന് ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുമാണുള്ളത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT