On Chat

ആമിര്‍ഖാനെ നായകനാക്കി കാളിദാസന്റെ കഥ സിനിമയാക്കാന്‍ സച്ചി ആലോചിച്ചിരുന്നു: സിജി സച്ചി

അനുപ്രിയ രാജ്‌

കാളിദാസന്റെ കഥയെ ആസ്പദമാക്കി ബോളിവുഡ് ചിത്രമൊരുക്കാന്‍ സച്ചി ആഗ്രഹിച്ചിരുന്നതായി ഭാര്യ സിജി സച്ചി. ആമിര്‍ഖാനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരുപാട് ഡ്രീം പ്രൊജെക്റ്റുകള്‍ ഉണ്ടായിരുന്നതായും അതെല്ലാം നടപ്പിലാക്കുവാനുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നെന്നും സിജി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു

സിജി സച്ചി അഭിമുഖത്തില്‍ പറഞ്ഞത്

വലിയ സ്വപ്നങ്ങള്‍ കാണുകയും അത് നടപ്പിലാക്കുവാനുള്ള ആത്മവിശ്വാസവുമുള്ള വ്യക്തിയായിരുന്നു സച്ചി. മമ്മൂട്ടിയെ നായകനാക്കി ബ്രിഗന്റ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു. പൃഥ്വിരാജും, ടൊവിനോ തോമസും, ആസിഫ് അലിയുമൊക്കെയായിരുന്നു സിനിമയിലെ മറ്റ് നടന്മാര്‍. അതൊരു ബ്രില്യന്റ് സിനിമയാണ്. അയ്യപ്പനും കോശിക്കും ശേഷം തമിഴ് നടന്‍ അജിത് വിളിച്ചിരുന്നു. സച്ചിയെ കാണുവാനായി ചെന്നൈയില്‍ നിന്നും വരാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ സച്ചിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം ആ കൂടിക്കാഴ്ച നടന്നില്ല. കോവിഡ് മാറിയ ശേഷം ചെന്നൈയില്‍ പോയി അജിത്തിനെ കാണാം എന്നദ്ദേഹം പറഞ്ഞു. ആമിര്‍ഖാനെ നായകനാക്കി കാളിദാസന്റെ കഥയെ ആസ്പദമാക്കി ഹിന്ദിയില്‍ ഒരു സിനിമ ചെയ്യണമെന്ന് അദ്ദേഹം ആലോചിച്ചിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT