On Chat

'എന്ത് ചെയ്തിട്ടും എനിക്ക് മമ്മൂക്കയെ അടിക്കാന്‍ പറ്റുന്നില്ല'; റോഷാക്കിലെ ഫൈറ്റ് സീനിനെ കുറിച്ച് ഷറഫുദ്ദീന്‍

പ്രിയങ്ക രവീന്ദ്രന്‍

റോഷാക്കിലെ മമ്മൂട്ടിയുമായുള്ള ഫൈറ്റ് സീനിനെ കുറിച്ച് നടന്‍ ഷറഫുദ്ദീന്‍. മമ്മൂക്കയെ എന്ത് ചെയ്തിട്ടും തനിക്ക് അടിക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം ഫൈറ്റ് മാസ്റ്റര്‍ എന്റെ ഷര്‍ട്ട് ഇട്ട് ആ സീന്‍ എടുത്ത് നോക്കി. പക്ഷെ അത് ശരിയായില്ല. അങ്ങനെ മമ്മൂക്ക എന്നെ കൊണ്ട് തന്നെ അത് ചെയ്യിപ്പിച്ചുവെന്ന് ദ ക്യുവിനോട് ഷറഫുദ്ദീന്‍ പറഞ്ഞു.

ഷറഫുദ്ദീന്‍ പറഞ്ഞത്:

ഞാനും മമ്മൂക്കയും കൂടെ ഒരു ഫൈറ്റ് സീന്‍ ഉണ്ട്. നമുക്ക് മമ്മൂക്കയുമായി നേരിട്ട് ഫൈറ്റ് ചെയ്യേണ്ട കാര്യമാണല്ലോ. അപ്പോള്‍ ചെറിയ പ്രശ്‌നം സ്വാഭാവികമായും ഉണ്ടാകും. അങ്ങനെ ഫൈറ്റ് സീന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എന്റെ കയ്യില്‍ പിടിക്കുമ്പോള്‍ കൈ സ്ലിപ്പ് ആകുന്നുണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞു, കുറച്ച് കൂടെ നന്നായി പിടിച്ചോളാന്‍. അത് കഴിഞ്ഞ് അടുത്ത ടേക്കില്‍ ഒരൊറ്റ പിടുത്തമായിരുന്നു.

അപ്പോഴാണ് എനിക്ക് മനസിലായത്, ആക്ഷന്‍ സീനില്‍ നമ്മള്‍ എങ്ങനെയാണോ മമ്മൂക്കയെ കെയര്‍ ചെയ്ത് നില്‍ക്കുന്നത് തിരിച്ച് നമ്മളോടും മമ്മൂക്ക അങ്ങനെയാണെന്നത്. അതുകൊണ്ടാണ് ആദ്യം മെല്ലെ പിടിച്ചത്. പിന്നെ ഞാന്‍ ഓക്കെ പറഞ്ഞപ്പോള്‍ ഉറക്കെ പിടിച്ചതും.

പിന്നെ ഞാന്‍ മമ്മൂക്കയെ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് എന്ത് ചെയ്തിട്ടും അടിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇങ്ങനെ മെല്ലെ മുട്ടും. അപ്പോള്‍ മമ്മൂക്ക, നീ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. അവസാനം ഫൈറ്റ് മാസ്റ്റര്‍ എന്റെ അതേ ഷര്‍ട്ട് ഇട്ടിട്ട് ആ സീന്‍ എടുത്ത്. പക്ഷെ അത് ശരിയായില്ല. അവസാനം മമ്മൂക്ക എന്നെ കൊണ്ട് തന്നെ അത് ചെയ്യിപ്പിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT