On Chat

ആലോചിക്കുമ്പോൾ അദ്‌ഭുതമാണ് ഫഹദുമൊത്തുള്ള ആ സീൻ; സനൽ അമൻ

റാല്‍ഫ് ടോം ജോസഫ്

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ മാലിക് സിനിമയിലെ പെർഫോമൻസിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ് സനൽ അമൻ എന്ന നടൻ. സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രത്തെ കൊല്ലാനായി നിയോഗിക്കപ്പെട്ട ഫ്രെഡി എന്ന കഥാപാത്രമായിരുന്നു സനൽ അവതരിപ്പിച്ചത്. ജയിലിനുള്ളിലെ ഫഹദ് ഫാസിലുമൊത്തുള്ള നിർണ്ണായക സീനിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും അദ്‌ഭുതം തോന്നുമെന്ന്‌ സനൽ അമൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

സനൽ അമൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞത്

ആ രംഗത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും അദ്‌ഭുതം തോന്നാറുണ്ട്. കാരണം ഞാനും ഫഹദിക്കയും തമ്മിൽ ഇൻഫോമൽ ആയ കൂടിക്കാഴ്ചകളൊന്നും തന്നെ നടന്നിരുന്നില്ല. കഥകളിയുടെ പെർഫോമൻസ് നടക്കുന്നതിന് മുന്നേ ആർട്ടിസ്റ്റുകൾ തമ്മിൽ കൂടിക്കാഴ്ച നടത്താറില്ല. പക്ഷെ ചെയ്യാനുള്ള പെർഫോമൻസിനെക്കുറിച്ച്‌ അവർക്ക് ധാരണ ഉണ്ടായിരിക്കും. എനിക്കും ഫഹദ്ദിക്കയ്ക്കും ചെയ്യാൻ പോകുന്ന സീനിനെ കുറിച്ച് ധാരണയുണ്ടായിരുന്നു. മാത്രമല്ല ആക്ടേഴ്‌സ് തമ്മിൽ കണക്റ്റ്റഡ് ആകുമ്പോൾ ഒരുപാട് സന്തോഷം തോന്നും. സിനിമയിലെ എന്റെ ആദ്യത്തെ സീനും ഇതായിരുന്നു. ആദ്യത്തെ ദിവസം തന്നെ ഇത്രയധികം ഉത്തരവാദിത്വമുള്ള ഒരു സീനിലേക്ക് കയറുന്നതിലെ ടെൻഷൻ ഉണ്ടായിരുന്നു. പിന്നീട് സീൻ തുടങ്ങിയപ്പോൾ ടെൻഷനൊക്കെ പോയി അതിലേക്ക് ഇൻവോൾവ്ഡ് ആയി. സ്ക്രിപ്റ്റിൽ ഉള്ളത് പോലെയായിരുന്നില്ല, സീൻ എടുത്തപ്പോൾ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നല്ലൊരു റിലേഷനിൽ എത്തിയത് പോലെ തോന്നി.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT