On Chat

ലൂസിഫർ ഉണ്ടായത് മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരം ഒരു പുതുമുഖ സംവിധായകനെ ട്രസ്റ്റ് ചെയ്തത് കൊണ്ട് ; പൃഥ്വിരാജ്

അനുപ്രിയ രാജ്‌

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരം ട്രസ്റ്റ് ചെയ്തത് കൊണ്ടാണല്ലോ ലൂസിഫർ എന്ന സിനിമ ഉണ്ടായതെന്ന് നടൻ പൃഥ്വിരാജ്. പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യുമ്പോൾ അവരെ ഏത് രീതിയിലാണ് വിലയിരുത്തുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തിരക്കഥ ഇഷ്ട്ടപ്പെട്ടാൽ സംവിധായകന്റെ വിഷൻ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും. ഒരു സിനിമ എങ്ങനെയെല്ലാം എടുക്കണം എന്തൊക്കെ കാര്യങ്ങളാണ് സിനിമയിൽ ചെയ്യുന്നത് എന്നതിനെ കുറിച്ച് പറയുമ്പോൾ സംവിധായകന്റെ വിഷൻ ആണ് നമ്മൾ വിശ്വാസത്തിൽ എടുക്കുന്നത്. അങ്ങനെയാണ് ഒരു പുതുമുഖ സംവിധായകനിലേക്ക് എത്തിച്ചേരുന്നതെന്ന് പൃഥ്വിരാജ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്

തിരക്കഥ ഇഷ്ടമായോ എന്നതാണ് ആദ്യത്തെ ചോദ്യം. തിരക്കഥ ഇഷ്ട്ടപ്പെട്ടാൽ സംവിധായകന്റെ വിഷൻ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും. ഒരു സിനിമ എങ്ങനെയെല്ലാം എടുക്കണം എന്തൊക്കെ കാര്യങ്ങളാണ് സിനിമയിൽ ചെയ്യുന്നത് എന്നതിനെ കുറിച്ച് പറയുമ്പോൾ സംവിധായകന്റെ വിഷൻ ആണ് നമ്മൾ വിശ്വാസത്തിൽ എടുക്കുന്നത്. അങ്ങനെയാണ് ഒരു പുതുമുഖ സംവിധായകനിലേക്ക് എത്തിച്ചേരുന്നത്. സിനിമയുടെ സംവിധായകൻ തനു ബാലകുമായി മുൻ പരിചയമുണ്ട്. ഞാൻ അഭിനയിച്ച അകലെ എന്ന സിനിമയുടെ മ്യൂസിക് വീഡിയോ ചെയ്തത് തനുവാണ്. തനുവിന് ഫിലിം മേക്കിങ് അറിയാമെന്ന് ഇന്ഡസ്ട്രിയിലുള്ള എല്ലാവർക്കുമറിയാം. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരം ട്രസ്റ്റ് ചെയ്തത് കൊണ്ടാണല്ലോ ലൂസിഫർ ഉണ്ടായത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT