On Chat

സുകുമാരൻ സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമ; സ്ക്രിപ്റ്റ് പൂർത്തിയാക്കിയിരുന്നു, 'പാടം പൂത്ത കാലം' എന്നായിരുന്നു പേര്; മല്ലിക സുകുമാരൻ

അനുപ്രിയ രാജ്‌

സിനിമ സംവിധാനം ചെയ്യുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടൻ സുകുമാരൻ ചെയ്തിരുന്നതായി ഭാര്യയും നടിയുമായ മല്ലിക സുകുമാരൻ. പാടം പൂത്ത കാലം എന്നായിരുന്നു സിനിമയുടെ പേര്. തിരക്കഥയും പാട്ടുകളുമൊക്കെ പൂർത്തിയാക്കിയിരുന്നു. അച്ഛനും അമ്മയും മക്കളും ഒരു അയൽവാസിയുമൊക്കെയുള്ള ഒരു കുടുംബ കഥയായിരുന്നു. ആ സിനിമയുടെ വർക്കുമായി മുന്നോട്ട് പോയിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. നടൻ സുകുമാരന്റെ ഇരുപത്തിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ദ ക്യുവുമായി പങ്കുവെയ്ക്കുകയിരുന്നു മല്ലിക സുകുമാരൻ.

മല്ലിക സുകുമാരൻ ദ ക്യുവിനോട് പറഞ്ഞത്

കോട്ടയത്തുള്ള റെജി മാത്യുവും സുകുവേട്ടനും കൂടി ചേർന്നാണ് സ്ക്രിപ്റ്റ് എഴുതിയത്. സ്ക്രിപ്റ്റ് പൂർത്തിയാക്കിയിരുന്നു. പാടം പൂത്ത കാലം എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ പാട്ടുകളും എഴുതിച്ചിരുന്നു. സുകുവേട്ടന്റെ സുഹൃത്തായിരുന്നു പാട്ടുകളും എഴുതിയിരുന്നത്. സിനിമയുടെ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. വാത്സല്യം തോന്നിക്കുന്ന ഒരു കുടുംബ കഥയാണ്. അച്ഛനും അമ്മയും മക്കളും പിന്നെ ഒരു അയൽവാസിയുമുണ്ട്. ഇപ്പോഴത്തെ കാലത്ത് കുടുംബ കഥകൾ എത്രത്തോളം ആസ്വദിക്കപ്പെടുമെന്നറിയില്ല . ഇപ്പോഴുള്ള സിനിമകളിൽ അച്ഛനും അമ്മയുമെല്ലാം ഒരു സെറ്റ് പ്രോപ്പർട്ടി പോലെയാണ്. 'അമ്മേ ..ഞാൻ പോയിട്ട് വരാം എന്ന് പറയുമ്പോൾ, ശരി മോനെ എന്ന് പറയുവാൻ മാത്രം ഒരമ്മ. വീട്ടിൽ ദാരിദ്ര്യമാണെങ്കിൽ ഒന്നിച്ചിരുന്ന് കരയുവാൻ അച്ഛനും അമ്മയും. അരനാഴിക നേരം എന്ന സിനിമയിൽ സത്യൻ സാറും നസീർ സാറുമൊക്കെ ഉണ്ടെങ്കിലും കൊട്ടാരക്കര ശ്രീധരൻ നായർ സാറിനെക്കുറിച്ചാണ് കൂടുതലായും സംസാരിക്കുന്നത്. അങ്ങനെയുള്ള കഥകളൊക്കെ ഇപ്പോൾ എടുക്കുവാൻ പറ്റോ? ഇപ്പോൾ സിനിമയുടെ ക്യാൻവാസും തലമുറകളുടെ അഭിരുചിയുമൊക്കെ മാറിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ നിർമ്മാതാക്കളും സംവിധായകരുമൊക്കെ കൊണ്ടുവരാൻ തുടങ്ങി. എങ്കിലും ഇപ്പോഴത്തെ കാലത്തെ ചില കുടുംബ സിനിമ കാണുമ്പോൾ സന്തോഷം തോന്നും. രാജു തന്നെ നിർമ്മിച്ച ഇന്ത്യൻ റുപ്പി എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT