On Chat

അയ്യപ്പനും കോശിയിലെയും കഥാപാത്രം പൃഥ്വിയ്ക്ക് സിനിമയോടുള്ള പാഷൻ; ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം; മല്ലിക സുകുമാരൻ

അനുപ്രിയ രാജ്‌

സിനിമയോടുള്ള പൃഥ്വിരാജിന്റെ പാഷന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അയ്യപ്പനും കോശിയിലെയും കഥാപാത്രമെന്ന് മല്ലിക സുകുമാരൻ. എപ്പോഴും ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം. വ്യത്യസ്തമായ ട്രാക്കിലുള്ള സിനിമയാണ് അയ്യപ്പനും കോശിയും. അതെ സമയം സകുടുംബം ഇരുന്ന് കാണാവുന്ന സിനിമയുമാണ്. ബിജു മേനോനും രാജുവും നല്ല കോമ്പിനേഷനാണ്. തന്റെ മനസ്സിനെ അത്രയധികം സ്പർശിച്ച സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് മല്ലിക സുകുമാരൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

സച്ചി രചനയും സംവിധാനവും നിർവഹിച്ച് 2020യിൽ റിലീസ് ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിലെ നിർണായക രംഗമാണ് ക്ലൈമാക്സിലെ സംഘട്ടനം. ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് പൃഥ്വിരാജും,ബിജു മേനോനും ഈ സംഘട്ടനം ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ജോൺ എബ്രഹാമിന്റെ ജെ.എ എന്റെർറ്റൈന്മെന്റ്സ് സ്വന്തമാക്കി.

മല്ലിക സുകുമാരൻ പറഞ്ഞത്

അയ്യപ്പനും കോശിയും കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ പൃഥ്വിയെ കാണണമെന്ന് തോന്നി. സിനിമയോടുള്ള അതീവ പാഷൻ കൊണ്ടാണ് പൃഥ്വി അങ്ങനെയൊരു സിനിമ ചെയ്തത്. ഹീറോയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിൽ മാറ്റം വേണം. ഇങ്ങനെയുള്ള സിനിമകൾ തീർച്ചയായും ഉണ്ടാവണം. ബിജു മേനോനും രാജുവും നല്ല കോമ്പിനേഷനാണ്. അനാർക്കലി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ്. നമ്മുടെ കുടുംബത്തിൽ ഉള്ള എല്ലാവര്ക്കും ഇഷ്ടപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. വ്യത്യസ്തമായ ട്രാക്കിലുള്ള സിനിമയാണ് അയ്യപ്പനും കോശിയും. അതെ സമയം സകുടുംബം ഇരുന്ന് കാണാവുന്ന സിനിമയുമാണ്. എന്റെ മനസ്സിനെ അത്രയധികം സ്പർശിച്ച സിനിമയായിരുന്നു അയ്യപ്പനും കോശിയും.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT