On Chat

'എന്നെ പോലൊരാളെ വെച്ച് നിസാം ബഷീര്‍ റിസ്‌ക് എടുത്തു'; ശശാങ്കന്‍ നന്നായെങ്കില്‍ ക്രെഡിറ്റ് സംവിധായകനെന്ന് കോട്ടയം നസീര്‍

പ്രിയങ്ക രവീന്ദ്രന്‍

റോഷാക്കിലെ ശശാങ്കന്‍ എന്ന കഥാപാത്രം തനിക്ക് തന്നത് നിസാം ബഷീര്‍ ചെയ്ത റിസ്‌ക് ആയിരുന്നു എന്ന് കോട്ടയം നസീര്‍. ഇത്രയും വലിയൊരു സിനിമയില്‍ വളരെ ചുരുങ്ങിയ സ്‌ക്രീന്‍ സ്‌പേസ് മാത്രം ലഭിച്ചിട്ടുള്ള തമാശയുടെ പുറം തോടുള്ള തന്നെ പോലൊരാള്‍ക്ക് ശശാങ്കനെ പോലൊരു കഥാപാത്രം നല്‍കിയത് നിസാമിന്റെ തീരുമാനമാണ്. അതുകൊണ്ട് ആ കഥാപാത്രം നന്നായതിന്റെ ക്രെഡിറ്റ് നിസാമിനാണെന്നും കോട്ടയം നസീര്‍ ദ ക്യുവിനോട് പറഞ്ഞു.

കോട്ടയം നസീര്‍ പറഞ്ഞത്:

ശശാങ്കന്‍ എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നത് നിസാം ബഷീര്‍ എന്ന സംവിധായകനാണ്. എന്നെ പോലെ ഒരാളെ വെച്ച് ഒരു റിസ്‌ക് എടുക്കുകയായിരുന്നല്ലോ. അത് റിസ്‌ക് തന്നെയാണ്. കാരണം ഇത്രയും വലിയൊരു സിനിമയില്‍ ഇത്രയും എക്‌സ്പീരിയന്‍സായ തെളിഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന സിനിമയില്‍ എനിക്കൊരു കഥാപാത്രം തരുന്നത് റിസ്‌ക് തന്നെയാണ്. ഇപ്പോള്‍ ജഗതീഷേട്ടന്‍, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍ എല്ലാം സിനിമയില്‍ നിറഞ്ഞ് നിന്ന് വേഷങ്ങള്‍ ചെയ്യുന്നവരാണ്.

ഞാനൊക്കെ പല സിനിമകളിലും രണ്ട് മൂന്ന് സീനുകളില്‍ വന്ന് പോയിട്ടുള്ള ഒരാളാണ്. തമാശയുടെ വലിയൊരു പുറം തോട് ഉള്ളൊരാളാണ്. അപ്പോള്‍ അങ്ങനെയൊരാളെ വെച്ച് ഇങ്ങനെയൊരു കഥാപാത്രം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇപ്പോള്‍ സിനിമ കണ്ട് എല്ലാവരും എന്റെ കഥാപാത്രം നന്നായിരിക്കുന്നു എന്ന് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനത്തിനുള്ള അംഗീകാരമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT