On Chat

ദളിത് കഥാപാത്രങ്ങളെ മാർക്കറ്റിങ്ങിന് മാത്രമായാണ് മലയാള സിനിമയിൽ പ്ലേസ് ചെയ്യുന്നതെന്ന് സംവിധായിക ജീവ കെ ജെ

അനുപ്രിയ രാജ്‌

ദളിത് കഥാപാത്രങ്ങളെ മാർക്കറ്റിങ്ങിന് മാത്രമായാണ് മലയാള സിനിമയിൽ പ്ലേസ് ചെയ്യുന്നതെന്ന് സംവിധായിക ജീവ കെ ജെ. കരഞ്ഞ് നിലവിളിക്കുന്ന ദളിതനെ സിനിമകളിൽ കാണുവാൻ ആർക്കും താത്പര്യമില്ല. എന്ത് പ്രശ്നം വന്നാലും സർവൈവ് ചെയ്യാനുള്ള കപ്പാസിറ്റി ദളിത് ജനവിഭാഗങ്ങൾക്ക് ഉണ്ട്. അതുകൊണ്ടു തന്റെ ദളിതന്റെ കപ്പാസിറ്റിയെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത്. . അതുകൊണ്ടാണ് തമിഴ് സിനിമയിൽ ദളിത് പ്രമേയങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെടുന്നതും മലയാള സിനിമയിൽ അതെ പ്രമേയങ്ങൾ എതിർക്കപ്പെടുകയും ചെയ്യുന്നതെന്ന് ജീവ കെ ജെ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ജീവ സംവിധാനം ചെയ്ത റിക്റ്റർ സ്കെയിൽ 7.6 എന്ന സിനിമ ജൂൺ 12 ന് റൂട്സ് ഒടിടിയിൽ റിലീസ് ചെയ്യും. കുടിയൊഴിക്കപ്പെട്ടവരുടെ ജീവിതമാന് സിനിമയുടെ പ്രമേയം. നോയിഡ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ജീവ കരസ്ഥമാക്കിയിരുന്നു. നിരവധി പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ജീവ റിക്റ്റർ സ്കെയിൽ 7.6 എന്ന സിനിമ യാഥാർഥ്യമാക്കിയത്. സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുൻപാണ് ജീവ ഗർഭിണിയായതും. എന്നാൽ കുടുംബവും സുഹൃത്തുക്കളും സിനിമയുടെ അണിയറപ്രവർത്തകരും ശക്തമായ പിന്തുണയുമായി ജീവയ്‌ക്കൊപ്പം നിന്നു. ലൂസിഫർ ഫെയിം മുരുകൻ മാർട്ടിൻ, അശോകൻ പെരിങ്ങോട് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഫ് എൻ സിയുടെയും ക്യാമ്പസ് ഓക്‌സും സംയുക്തമായാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ജീവ കെ ജെ അഭിമുഖത്തിൽ പറഞ്ഞത്

മലയാള സിനിമയിൽ മാർക്കറ്റിങ് എലമെന്റ് എന്ന രീതിയിലാണ് ദളിത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ദളിത് കഥാപാത്രമോ പ്രമേയമോ വരുമ്പോൾ അതിന്റെ ആത്മാവ് ചോർന്നു പോകാത്ത രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കണം .ചിലരെ തൃപ്തിപ്പെടുത്തുന്നതിനായി മാത്രം കുറച്ച് ദളിത് കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുന്നത്തിൽ കാര്യമില്ല. വിഷയത്തിന്റെ ഉള്ളിലേയ്ക്ക് പോകുമ്പോഴായിരിക്കും കഥാപാത്രങ്ങൾ കടന്ന് പോകുന്ന സാഹചര്യത്തെക്കുറിച്ച് ബോധ്യപ്പെടുന്നത്. ആ ബോധ്യപ്പെടൽ സിനിമകളിൽ കൃത്യമായിട്ടും പ്രതിഫലിക്കുകയും ചെയ്യും. കരഞ്ഞ് നിലവിളിക്കുന്ന ദളിതനെ സിനിമകളിൽ കാണുവാൻ ആർക്കും താത്പര്യമില്ല. എന്ത് പ്രശ്നം വന്നാലും സർവൈവ് ചെയ്യാനുള്ള കപ്പാസിറ്റി ദളിത് ജനവിഭാഗങ്ങൾക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ദളിതന്റെ കപ്പാസിറ്റിയെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത്. പ്രചോദിപ്പിക്കുന്ന ഘടകം കൊണ്ട് വരാൻ സാധിക്കണം. അതുകൊണ്ടാണ് തമിഴ് സിനിമയിൽ ദളിത് പ്രമേയങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെടുന്നതും മലയാള സിനിമയിൽ അതേ പ്രമേയങ്ങൾ എതിർക്കപ്പെടുകയും ചെയ്യുന്നത്.

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

SCROLL FOR NEXT