NEWSROOM

കംപ്ലീറ്റ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്; കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞ ക്രൊയേഷ്യൻ കൊടുങ്കാറ്റ്

അലി അക്ബർ ഷാ

ആറാം കിരീട നേട്ടം സ്വപ്നം കണ്ട് ഖത്തറില്‍ പറന്നിറങ്ങിയ കാനറിപ്പക്ഷികളുടെ മോഹങ്ങള്‍ക്കാണ് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കര്‍ട്ടണിട്ടത്. കളിജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന ലൂക്ക മോണ്‍ഡ്രിച്ച് എന്ന 37കാരന്‍ മുന്നില്‍ നിന്ന് നയിച്ച് നേടിയ വിജയം. പ്രായം തളര്‍ത്താത്ത പോരാളിയെന്ന് വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ താനാണെന്ന് അയാൾ ബോധ്യപ്പെടുത്തുന്ന വിസ്മയകരമായ ചലനങ്ങള്‍ക്കായിരുന്നു എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അയാള്‍ക്ക് തുല്യനായൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഈ തലമുറയിലില്ല എന്ന് അടിവരയിട്ട മത്സരം. നെയ്മറും സംഘവും ആക്രമിച്ച് മുന്നേറുമ്പോള്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടിയ ക്രൊയേഷ്യന്‍ കൂട്ടത്തില്‍ അയാളെ കാണാമായിരുന്നു. ഗോളവസരങ്ങള്‍ തേടിയുള്ള മുന്നേറ്റങ്ങളില്‍ പെരിസിച്ചിനൊപ്പവും അയാളെ കണ്ടു. കളം നിറഞ്ഞ് കളിയെ നയിച്ച് കളി ജയിച്ച ക്യാപ്റ്റന്‍. ലൂക്ക മോണ്‍ഡ്രിച്ച്, ആരാധകരുടെ സ്വന്തം എല്‍.എം.10.

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു

വർഷങ്ങൾക്ക് ശേഷം സിനിമയിലെ നിതിൻ മോളി ചെയ്യാൻ കുറച്ച് ടെൻഷനായിരുന്നു: നിവിൻ പോളി

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ്; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

SCROLL FOR NEXT