Videos

മാലാഖ ഇമേജുള്ള ആ സംവിധായകന്‍ താരത്തെ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കി, അനുഭവം പങ്കുവച്ച് ജിസ് ജോയ്

മനീഷ് നാരായണന്‍

മോഹൻകുമാർ ഫാൻസിൽ ആസിഫ് അലി ചെയ്ത കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ജിസ് ജോയ്. മറ്റൊരു സിനിമയിൽ ആ താരം അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആ സിനിമയിലെ സംവിധായകൻ തന്റെ എന്റെ അഭിനയിക്കുവാൻ ആ താരത്തെ അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് അയാളെന്ന് സംവിധായകൻ ജിസ് ജോയ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ജിസ് ജോയ് അഭിമുഖത്തിൽ പറഞ്ഞത്.

മോഹൻകുമാർ ഫാൻസിൽ ആസിഫ് അലിയുടെ കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഈ സിനിമയിൽ ആ താരത്തിന് ചെയ്യുവാൻ രണ്ട് സീനേ ഉള്ളൂ. മൂന്ന് മാസം മുന്നേ കമ്മിറ്റ് ചെയ്തതാണ്. എന്നാൽ ഈ താരം അഭിനയിക്കുന്ന സിനിമയുടെ സംവിധായകൻ എന്റെ സിനിയിൽ അഭിനയിക്കുവാൻ വിടുന്നില്ല എന്ന് എന്നോട് പറഞ്ഞു. അതിനുള്ള കാരണങ്ങൾ ഒന്നും തന്നെ ആ സംവിധായകൻ പറയുന്നുമില്ല. അങ്ങനെ ഞാനും നിർമ്മാതാവ് ലിസ്റ്റിനും കൂടി ആ സംവിധായകനെ നേരിൽ പോയി കണ്ട് സംസാരിച്ചു . സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് . അങ്ങനെ ഞാനും സ്റ്റീഫനും ആ മാലാഖയോട് മൂന്ന് മണിക്കൂർ നേരമെങ്കിലും സംസാരിച്ചു. പക്ഷെ അയാൾ സമ്മതിക്കുവാൻ കൂട്ടാക്കിയില്ല. ഞാനും ലിസ്റ്റിനും വ്യസ്തമായ സ്ട്രാറ്റജിയായിരുന്നു ഉപയോഗിച്ചിരുന്നത്. അങ്ങനെ എന്റെ നാലാമത്തെ സിനിമയിലും ആസിഫ് തന്നെ അഭിനയിച്ചു. ഏത് സമയത്തും ആസിഫ് എന്റെ അത്താഴമാണ്‌. ഞാൻ ആസിഫിനോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോൾ ആസിഫ് പറഞ്ഞു, ഞാൻ അഭിനയിച്ചാൽ മതിയോ? അപ്പോൾ ഞാൻ പറഞ്ഞു, താൻ അഭിനയിച്ചാൽ അടിപൊളിയല്ലേ? എന്റെ അനുഭവത്തിൽ യാതൊരുവിധ കറയുമില്ലാത്ത ആളാണ് ആസിഫ് അലി. അവന് എന്തെങ്കിലും ഇഷ്ടമില്ലാത്തത് ഉണ്ടെങ്കിൽ അത് അവന്റെ കണ്ണുകളിൽ കാണുവാൻ പറ്റും. മുഖസ്തുതിയൊന്നും പറയാതെ എല്ലാം തുറന്ന് പറയുന്ന ആളാണ് ആസിഫ് അലി.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT